സാമുഹ്യാരാധന
സാമൂഹികമായ അനൈക്യവും സംഘടിത ബോധമില്ലായ്മയും ഹിന്ദു സമാജത്തിന്റെയും ക്ഷേത്രത്തിന്റെയും വിനാശത്തിന് കാരണമായിട്ടുണ്ട് എന്ന തിരിച്ചറിവിൽ നിന്നുമാണ് സാമൂഹ്യാരാധന എന്ന പരിപാടി ഉരുത്തിരിഞ്ഞു വന്നത്. ഭക്തജനങ്ങൾ ഒറ്റ തിരിഞ്ഞ് ആരാധന നടത്തുന്നിന് പകരം കൂട്ടമായി ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടി പരിവരിയായി അച്ചടക്കത്തോടെ നാമം ജപിച്ചു കൊണ്ട് ക്ഷേത്ര ദേവനെ (ദേവിയെ) പ്രദക്ഷിണം ചെയ്ത് മന്ത്രകീർത്തനം ചൊല്ലി ഐകമത്യസൂക്തമാലപിച്ച് പ്രസാദം സ്വീകരിച്ച് പിരിഞ്ഞു പോകുന്ന സമ്പ്രദായമാണ് സാമൂഹ്യാരാധന. വ്യക്തികളുടെയും സമാജത്തിന്റെ അദ്ധ്യാത്മികവും സാമൂഹികവുമായ ഉത്കർഷത്തിന് ഇത് സഹായകമാകുന്നു. ക്ഷേത്രസംരക്ഷണത്തിനും ക്ഷേത്ര ചൈതന്യത്തിന്റെ വർദ്ധനവിനും സാമൂഹികമായ ആരാധന ഗുണകരമാണ്.
സനാതന ധർമ്മ പാഠശാല
ക്ഷേത്രാരാധനയെ കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഭാരതീയ സംസ്കാരത്തെ കുറിച്ചും പുതിയ തലമുറക്ക് ശാസ്ത്രീയമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ഷേത്രത്തിലും സനാതന ധർമ്മപാഠശാലകൾ സംഘടിപ്പിക്കുക. സ്വാഭിമാനവും ആചാരനിഷ്ഠയും ധാർമ്മിക ബോധവുമുള്ള ഒരു സമാജത്തെ വാർത്തെടുക്കുന്നതിന് ഇതുവഴി സാധ്യമാകും
മാതൃസമിതി
കേരളത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിട്ടുള്ളത് അമ്മമാരാണ്. ക്ഷേത്ര ദർശനം നടത്തുന്നവരുടെ എണ്ണത്തിലും അമ്മമാർ തന്നെയാണ് മുന്നിൽ. മുലപാലിനൊപ്പം മാതൃസംസ്കാരം കൂടി പുതു തലമുറയ്ക്ക് പകർന്നു നൽകുന്ന മാതൃത്വത്തെ ഭാരതം എന്നും ആദരവോടു കൂടി മാത്രമേ പരിഗണിച്ചിട്ടുള്ളു. സമാജത്തിന്റെ സംസ്കാരവാഹകരും' പ്രയോക്താക്കളുമായി വർത്തിക്കുന്ന ഇവരെ സംഘടിപ്പിച്ചുകൊണ്ട് സമാജത്തെ നേർവഴിയിലൂടെ നയിക്കാൻ കഴിയുമെന്ന വീക്ഷണത്തിൽ നിന്നും മാതൃസമിതിയുടെ രൂപീകരണം നടന്നു.
ദേവസ്വ൦
മാതൃകാപരമായി ക്ഷേത്ര കാര്യനിർവ്വഹണം കുറ്റമറ്റ രീതിയിൽ നടത്തുകയും എന്നതാണ് സമിതിയ്യു ക്ഷേത്ര ഭരണം ചെയ്യുക എന്നതാണ് ദേവസ്വം ഭരണത്തിലൂടെ സമിതി ലക്ഷ്യമിടുക
സത്‌സംഗം
ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളെ സംഘടിപ്പിച്ചും വിവിധ കുടുംബങ്ങൾ ഒരു ഗൃഹത്തിൽ സമ്മേളിച്ചും മുതിർന്നവർക്ക് അദ്ധ്യാത്മിക വിദ്യാഭ്യാസം നൽകുന്നതിന് സത്സംഗത്തിലൂടെ സാധിക്കുന്നു.
സേവ
മാനവസേവ ചെയ്യുന്നത് മാധവ സേവയ്ക്ക് തുല്യമാണെന്ന സങ്കല്പത്തിൽ ക്ഷേത്രതട്ടകത്തിലും അതിനു പുറത്ത് അർഹരായവരെ കണ്ടെത്തി അവർക്കാവശ്യമായ സേവനം ലഭ്യമാക്കുക. വിദ്യാഭ്യാസം, ധനസഹായം , ചികിത്സാ ചിലവ്, അശരണർക്കുള്ള പ്രതിമാസ പെൻഷൻ പദ്ധതി , കുടിവെള്ള പദ്ധതി എന്നിവ നടത്താവുന്നതാണ്.
പ്രചാർ
സമിതിയുടെ മുഖപത്രമായ ക്ഷേത്ര ശക്തി മാസികയുടെയും മറ്റ് സമിതി പ്രസിദ്ധീകരണങ്ങളുടെയും പ്രചാരണം വിപുലമാക്കുകയും സംഘടനാനുബന്ധമായി വിവിധ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പത്ര മാധ്യമങ്ങൾ വഴി സമൂഹത്തെ അറിയിക്കുക എന്നി ലക്ഷ്യങ്ങളും പ്രചരണ വിഭാഗം കൈകാര്യം ചെയ്യുന്നു.
സമ്പർക്കം
ക്ഷേത്രവുമായി ഇനിയും ബന്ധപ്പെടാതെയും ആചാരനുഷ്ഠാനങ്ങളിൽ വിമുഖത കാണിച്ച് മാറി നിൽക്കുന്നവരെ കൂടി ക്ഷേത്ര കേന്ദ്രികൃതമായി കൊണ്ടുവരുന്നതിനും വിവിധ അദ്ധ്യാത്മിക മേഖലകളിലും ധാർമ്മിക പ്രവർത്തനങ്ങളിലും ഭാഗഭാക്കായി പ്രവർത്തിക്കുന്നവരെ കൂടി ക്ഷേത്രവുമായി ബന്ധപ്പെടുത്തി അവരുടെ സേവനം ലഭ്യമാക്കാൻ ആവശ്യമായ സമ്പർക്കം ചെയ്യുക തുടങ്ങിയ പരിപാടികളാണ് സർക്ക വിഭാഗം കൈകാര്യം ചെയ്യുന്നത്.
യുവജനം
യുവജനങ്ങളെ ക്ഷേത്രകാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും പങ്കാളികളാക്കികൊണ്ട് അവരുടെ കഴിവും ഉർജ്ജവും ഗുണകരമായ രീതിയിൽ സമാജ നന്മയ്ക്കായി വിനിയോഗിക്കുന്നതിന് വഴിയൊരുക്കുകയാണ് യുവജനം കൊണ്ട് സമിതി ഉദ്ദേശിക്കുന്നത്.