ചോദ്യോത്തരങ്ങൾ - QUESTIONS AND ANSWERS

,...................

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം 
        ധ്രുവം തേ രാജാ വരുണോ 
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.  

10000  വർഷങ്ങൾക്ക്  മുമ്പ് 
രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളം ആയി ഇരിക്കട്ടെ 

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000  വർഷങ്ങൾക്ക്  മുമ്പ്  രേഖ
പ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ  വേദങ്ങളെയും,
ഉപനിഷത്തുകളെയും  പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി  പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും  കുണ്ഠിത
പെട്ട് നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

..................................

മനസ്സിലെ അന്ധകാരം അകറ്റിയാൽ എന്ത് ലഭിക്കും. ?

മനസ്സിൽ ഇരുട്ട് ആണെങ്കിൽ... നമ്മിൽ ജ്ഞാനം ഇല്ലെങ്കിൽ.. നാം ചെയ്യുന്നതെല്ലാം തെറ്റുകൾ തന്നെ.. ശരി എന്ത് തെറ്റ്‌ എന്തെന്ന് അറിയാതെ ജീവിക്കുന്നത് തന്നെ ദുസ്സഹം.. ഇവർക്ക് ജീവിതം എന്നത് ഇല്ല തന്നെ.. ഉണരുന്നു ഉറങ്ങുന്നു എന്തൊക്കെയോ ചെയ്യുന്നു.. ജീവിതം ജീവിച്ചു തീർക്കുന്നു.. അത്ര മാത്രം.. ദുരിതവും ദുഖവും മാത്രം കൂട്ടിന്..അറിവ് അത് ഈശ്വരാനുഗ്രഹത്തിലൂടെയേ ലഭിക്കുകയുള്ളു..

മനസ്സിലെ അന്ധകാരം അകറ്റിയാലേ ജീവിതം തന്നെ പ്രകാശമയമാവുകയുള്ളൂ.. നന്മ തിന്മ സ്വയം തിരിച്ചറിയാൻ ഈശ്വരാനുഗ്രഹത്തിലൂടെ നമുക്ക് ലഭിക്കുന്ന ജ്ഞാനം കിട്ടിയേ മതിയാവൂ.. നമ്മിലെ ബുദ്ധി ഉണരുന്നില്ലെങ്കിൽ നാം മൃഗതുല്യം തന്നെ..

പലരും തെറ്റുകളിലേക്ക് നയിക്കപ്പെടുന്നത് നമ്മിലെ അറിവില്ലായ്മ തന്നെ.. നാം ചെയ്യുന്ന കർമ്മങ്ങൾ സൽകർമ്മങ്ങൾ ആകേണമെങ്കിൽ നമ്മിൽ ഈശ്വര ചൈതന്യം ഉണ്ടായേ തീരൂ.. നാം ഭൗതീകമായ ജീവിതം നയിക്കാൻ പഠിക്കുന്നു ജയിക്കുന്നു ജോലി ലഭിക്കുന്നു അല്ലെങ്കിൽ ഉപജീവനത്തിനായ് ആ പഠിപ്പ് ഉപയോഗിക്കുന്നു.. അത്കൊണ്ട് നാം ഒരിക്കലും ജ്ഞാനി ആവുന്നില്ല.. ഈശ്വരനെ അറിയുക ഈശ്വര തത്വങ്ങൾ ഉൾകൊള്ളാൻ ആവുക.. അതെല്ലാം ലഭിക്കേണമെങ്കിൽ ഈശ്വര കൃപകൊണ്ടേ സാധ്യമാവുകയുള്ളൂ.. ഈശ്വരനിൽ ഉറച്ചു വിശ്വസിക്കുന്നവന് അതിനുള്ള വഴികൾ ഈശ്വരൻ തന്നെ കാണിച്ചു തരും..

പരിശുദ്ധമായ മനസ്സുകളിലെ സത്യമായത് എന്തോ അത് തെളിഞ്ഞു വരികയുള്ളൂ . പവിത്രമായ ഇടത്തു മാത്രമേ പവിത്രമായ എന്തും വന്നുചേരുകയുള്ളൂ...നാം ഒരു തെറ്റ്‌ ചെയ്യാനായി തുനിയുമ്പോൾ അത് ചെയ്യരുത് എന്ന് നമ്മുടെ മനസ്സാക്ഷി തന്നെ നമ്മോട് മുന്നറിയിപ്പ് നൽകുന്നെങ്കിൽ അത് തന്നെ ഈശ്വര കൃപ.. നമ്മെ തെറ്റിലേക്കു നയിക്കാതെ ഈശ്വരൻ നമ്മെ തടുത്തു നിർത്തുന്നെങ്കിൽ ഈശ്വരാനുഗ്രഹം മൂലം തന്നെ..

നമുക്കും മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് നമ്മിലെ മനസ്സിലെ അന്ധകാരം അകറ്റി നമുക്ക് സൽബുദ്ധി നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം..

......,............

ഭഗവദ്പദപ്രാപ്തിക്ക് എത്ര സമയം വേണം?

 പൂന്താനത്തിന് സന്താനഗോപാലം കൃതി രചിക്കുമ്പോൾ വൈകുണ്ഠത്തെ  വർണ്ണിക്കുവാനായി, വൈകുണ്ഠമൊന്നു ദർശിച്ചാൽ കൊള്ളാമെന്ന മോഹമുണ്ടായി. "അങ്ങിനെയാവട്ടെ" എന്ന ഭഗവാന്റെ അനുഗ്രഹവും ലഭിച്ചു. രാത്രിയിൽ, വൈകുണ്ഠത്തിൽ എത്തിയതായി, പൂന്താനത്തിന്  സ്വപ്നദർശനമുണ്ടായി. 

അവിടെ  തികച്ചും അപരിചിതരായ  രണ്ടുപേർ അദ്ദേഹത്തെ  കണ്ടപ്പോൾ ഓടിവന്ന് നമസ്ക്കരിച്ച്  ആദരിച്ചു. അവർ ആരാണെന്ന്  ആരാഞ്ഞപ്പോൾ ഇപ്രകാരം മറുപടി  നൽകി: "പണ്ട് അങ്ങയുടെ  ഇല്ലത്തിന് മുൻപിൽ രണ്ടു  വരിക്കപ്ലാവുകൾ നിന്നിരുന്നത് ഓർക്കുന്നുണ്ടോ, ആ  പ്ലാവുകളാണ് ഞങ്ങൾ രണ്ടുപേരും. അങ്ങ് ഭാഗവതം വായിക്കുന്നത്  കേട്ടതിന്റെ ഫലമായി ഞങ്ങൾക്ക്  വൈകുണ്ഠപ്രാപ്‍തി ലഭിച്ചു". ഭാഗവതശ്രവണം കൊണ്ട് 
വൃക്ഷങ്ങൾക്കുപോലും  മോക്ഷപ്രാപ്തി ലഭിക്കുന്നു. അത്രയ്ക്കുണ്ട് ഭഗവദ്കഥകളുടെ  മാഹാത്മ്യം.

 *ശ്രീഹരിയുടെ  നാമസങ്കീർത്തനം ഇതുവരെയും ചെയ്യാനായില്ലാലോ എന്നോർത്ത് ഒട്ടുംതന്നെ വിഷമിക്കേണ്ടതില്ല. സമയം ഒട്ടുംതന്നെ വൈകിയിട്ടില്ല. പണ്ട് ഖട്വാംഗൻ, അസുരന്മാരെ തോല്പിക്കാൻ  ദേവന്മാരെ സഹായിക്കുകയുണ്ടായി, ദേവകൾ ഇഷ്ടവരം ചോദിച്ചുകൊള്ളാൻ  ആവശ്യപ്പെട്ടപ്പോൾ, തനിക്കിനി ആയുസ്സ് എത്രയുണ്ട് എന്ന്   ഖട്വാംഗൻ ചോദിച്ചു. രണ്ടു നാഴിക (ഒരു മുഹൂർത്തം) എന്ന് മറുപടിയും ലഭിച്ചു. ഉടൻതന്നെ അദ്ദേഹം ഭൂമിയിലേക്ക് മടങ്ങിവന്ന്, സർവ്വസംഗപരിത്യാഗം ചെയ്ത്, ഭഗവാനെ ധ്യാനിച്ച് വിഷ്‌ണുപദം പുൽകി. 

വെറും ഏഴ് ദിവസത്തെ ഭാഗവത ശ്രവണംകൊണ്ടാണ് പരീക്ഷിത്തിന്‌ മോക്ഷം ലഭിച്ചത്. അതുകൊണ്ട് സമയം  വൈകിപ്പോയല്ലോ എന്നോർത്ത്  ഒട്ടുംതന്നെ ദുഃഖിക്കേണ്ടതില്ല. അറിവോടെ വിനിയോഗിക്കുന്ന പക്ഷം ഭഗവദ്പദപ്രാപ്തിക്ക് അല്പസമയം മതി 

,.........................

 എന്ത് ഭാവമാണ് നമുക്ക് വേ
ണ്ടത്?

ഒരു മുള്ള് , അല്ലെങ്കിൽ , എന്തെങ്കിലും ഒരു വസ്തു ശരീരത്തിൽ കൊണ്ട് കയറിയാൽ അത് ശരീരം പുറത്തു കളയാൻ വേണ്ടി   കൊണ്ട് കയറിയ ഭാഗം നീര് വെച്ച് പഴുത്ത് വേദനയും പനിയും ഒക്കെ അനുഭവപെടും , കഠിനമായ ആ അവസ്ഥയ്ക്ക് ശേഷം പഴുപ്പിനോടൊപ്പം ആ വസ്തു  പുറത്തു പോകും ശരീരം വീണ്ടും പൂർവ്വ സ്ഥിതിയിൽ ആവും  നമ്മുടെ ശരീരം ശുദ്ധി ആവുകയും ചെയ്യും. 

പൂർവ്വജന്മത്തിലെ  അല്ലെങ്കിൽ ഈ ജന്മത്തിലെയോ കർമ്മ ഫലങ്ങൾ എങ്ങിനെ പുറത്തു പോകും  എങ്ങിനെ അവ ഇല്ലാതെ ആകും ?

നാം അനുഭവിക്കുന്ന , വിഷമങ്ങൾ , അപമാനങ്ങൾ , ബുദ്ധിമുട്ടുകൾ , കഠിനകരമായ ഓരോ ജീവിത സാഹചര്യങ്ങൾ ഇവയെല്ലാം ഒരു അഗ്നി കുണ്ഡം പോലെ  നാം ചെയ്‌ത കർമ്മ ഭലങ്ങൾ ദഹിപ്പിക്കുന്നതിനുള്ള ഹോമ കുണ്ഡം ആയി കാണുകയും , അങ്ങിനെ അവയെ ദഹിപ്പിചു  നമ്മുടെ കർമ്മ ഫലങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്നു.  അല്ലെങ്കിൽ മോചിപ്പിക്കാൻ വേണ്ടി ഭഗവാൻ തരുന്ന ഒരു അവസരം ആയി അതിനെ കാണണം. നമ്മെ വേദനിപ്പിക്കുന്നവർ, ചതിക്കുന്നവർ , അപമാനിക്കുന്നവർ , ഇല്ലായിരുന്നെങ്കിൽ എങ്ങിനെ ഇവയെ ഇല്ലാതെ ആകു മായിരുന്നു , വേദനയും , നീരും , പഴുപ്പും ഒക്കെ ആയി ശരീരം ഒരു വസ്തുവിനെ പുറത്തു കളഞ്ഞത് പോലെ , നമ്മുടെ പാപങ്ങളെയും പുറത്തു കളയാൻ സഹായിച്ചവർക്ക് എല്ലാം നന്ദി പറയണം , ഈശ്വരനോട് നന്ദി പറയണം .

കുന്തി ഭഗവാനോട് ആവശ്യപ്പെട്ടതുപോലെ എനിക്ക് വേദനകൾ തരൂ  ഭഗവാനേ  എന്ന് .

എന്ത് പരിതസ്‌ഥിയിലും  പൂർണ്ണ സമർപ്പണത്തോടെ ഭഗവാനെ മനസ്സിൽ  നില നിർത്തുക. 

ആ ജഗത് ഗുരു സർവ്വം നിയന്ത്രിക്കുന്നവൻ,ആ  ചൈതന്യത്തിന്റെ കാരുണ്യം ആണ് ഇതെല്ലാം , എല്ലാ അനുഭവങ്ങൾക്കും നന്ദി , അതാവണ്ടേ നമ്മുടെ ഭാവം

..,...............,...........

എന്താണ് പുനർജ്ജന്മം...?

..................100 പേർ മരിച്ചാൽ വീണ്ടും 100 പേരല്ലേ പുനർജനിക്കു.... ? 

അപ്പോൾ ജനസംഖ്യ വർദ്ധിക്കുന്നതോ.... ? 

പുനർജന്മം ഉണ്ടെന്ന് ഭഗവദ് ഗീത പറഞ്ഞത് വിശ്വസിക്കുന്നവർക്കും, വിശ്വസിക്കാത്തവർക്കും... 

അതായത് ആത്മാവിന് രൂപം ഇല്ലെന്ന് ബാഹ്യമായി പറയുമെങ്കിലും ആന്തരികമായി ഒരു അതിർത്തി കൽപ്പിച്ചിരിക്കുന്നു എന്ന് സാരം...... 

100 പേർ ഇരിക്കുന്ന ഹാളിലേക്ക് അവർക്ക് വേണ്ട ഹലുവ കൊണ്ടുവന്നു വീതിച്ച് കൊടുത്തു എന്ന് കരുതുക വീണ്ടും 10 പേർ വന്നാൽ കൊടുക്കാനില്ല കാരണം ഹലുവയക്ക് രൂപവും അളവും ഉണ്ട്...... 

എന്നാൽ എത്ര പേർ അധികം വന്നാലും അവർക്ക് ശ്വസിക്കുവാൻ വായു അവിടെയുണ്ട്....... 

കാരണം വായുവിന് രൂപവും അളവും കൽപ്പിക്കപ്പെട്ടിട്ടില്ല...... 

ഒരു നിലവിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു. ഒരു ദീപം മാത്രം നിരവധി പേർ വന്ന് ഓരോ തിരി കൊണ്ട് വന്ന് അതിൽ നിന്നും തീ പകർന്ന് കൊണ്ട് പോകുന്നു...... 

10 പേർ അങ്ങിനെ ചെയ്താൽ അവരുടെ പക്കലൊക്കെ ദീപമുണ്ട്. അഗ്നിയും ഉണ്ട്. ഏതിൽ നിന്നാണോ തീ പകർന്നത് അവിടെ കുറവ് സംഭവിച്ചിട്ടില്ല.....

അപ്പോൾ ആ ഒന്ന് തന്നെയാണ് പത്തായിത്തീർന്നത്...... 

എന്താണ് പുനർജ്ജന്മം...?

വളരെ വിശാലമായ ഒരു അർത്ഥതലമുണ്ട് പുനർജന്മ സിദ്ധാന്തത്തിന്!......

ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്നൊരു പരിണാമം!...... 

അതായത് എനർജി മാറുന്നില്ല മാറ്ററെ മാറുന്നുള്ളു!..... 

എങ്കിലും വെറെ വേറെ ആണെന്ന തോന്നലുകൾ ഉണ്ടാക്കുന്നു!.... 

ഞാൻ ആർക്കും കർതൃത്വവും, കർമ്മത്വവും കൊടുത്തിട്ടില്ല!.... 

സ്വഭാവമേ കൊടുത്തിട്ടുള്ളു! ഈ സ്വഭാവം നിമിത്തമാണ് പുനർജന്മം ഉണ്ടാകുന്നത്!..... 

ഒരു കിലോ വിറക് കത്തിക്കുക! അതിന്റെ ഒരംശം പോലും നഷ്ടപ്പെടുന്നില്ല 700 ഗ്രാം ചാരമുണ്ടെങ്കിൽ ബാക്കിയുള്ള 300 ഗ്രാം ഊർജ്ജമായി പരിണമിച്ചു!.... 

അപ്പോൾ വിറക് ചാരമായും ഊർജ്ജമായും പുനർജ്ജനിച്ചു!.... 

ശൈശവത്തിലെ എല്ലാം ഒഴിവാക്കിയാണ് ഒരാൾ കൗമാരത്തിലെത്തുന്നത് അയാളുടെ ചിന്തകൾ, ഇഷ്ടങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം ശൈശവത്തിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ വ്യത്യസ്ഥമാണ്...... 

ശരിക്കും മറ്റൊരാൾ അപ്പോൾ ആ പഴയ ശിശുവിന്റെ പുനർജന്മമാണ് ഈ കൗമാരക്കാരൻ......

ഇനി ശരീരത്തിൽ നിന്നും വേറിട്ടു പോയ എനർജി ഒരിക്കലും നഷ്ടപ്പെടുന്നില്ല..... 

നഷ്ടപ്പെടുന്നില്ലെങ്കിൽ അത് വേറെ എവിടെയെങ്കിലും ഉണ്ടായിരീക്കണമല്ലോ.....

ആ ഇരിപ്പിടം ഏതോ അത് ആ ജീവാത്മാവ് എന്ന എനർജിയുടെ പുതിയ പ്രകടനമാണ് ഇത് തന്നെയാണ് "പുനർജന്മം" എന്ന് പറയുന്നത്..... 

ഇനി വസ്ത്രം മാറുന്നത് പോലെയാണ് മരണം എന്ന് ഗീത പറയുന്നു..... 

ഇവിടെ വസ്ത്രം എന്ന ശരീരമേ മാറുന്നുള്ളു..... 

ഒരു ജന്മ മെടുത്തു. പിന്നെ ശരീരമാകുന്ന വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നു....

ഇവിടെ ഞാൻ മരിച്ചാലല്ലേ പുനർജനിക്കേണ്ടതുള്ളൂ.....? 

ഞാൻ മരിക്കുന്നില്ല ശരീരമെന്ന വസ്ത്രം മാറുന്നേ ഉള്ളൂ..... 

എന്നാണോ വസ്ത്രം മാറാൻ കഴിയാത്ത വിധം ഞാൻ മാറുന്നത്; അന്ന് ഞാൻ മരിച്ചു എന്ന് പറയാം....... 

പക്ഷെ അതിനെ "മോക്ഷം" എന്നാണ് പറയുക. "പരിപൂർണ്ണ ലയനം"..... 

അപ്പോൾ ഓരോ വസ്ത്രം മാറുമ്പോളും ഓരോ അനുഭവമായിരിക്കും ആയതിനാൽ ഓരോ വസ്ത്രം മാറുമ്പോളും ഓരോ ജന്മമെന്ന് പറയുന്നു...... 

ഇതാണ് പുനർജന്മത്തെ കുറിച്ചുള്ള ലഘു വിവരണം....

വന്ദേ ഗുരു പരമ്പരാം.......

..............................

ശ്രീപത്മനാഭൻ്റെ ഇഷ്ടനിവേദ്യ ഉപ്പുമാങ്ങ.

ഘോരമായ ശബ്ദത്തോടെ ഇലിപ്പമരം രണ്ടായി സ്വാമിയാരുടെ മുന്നിൽ ഒടിഞ്ഞു വീണു. തെക്കു തിരുവല്ലതു തലവച്ചു, വടക്കു തൃപ്പാദപുരത്തേക്കു നീണ്ടു ആ വിശ്വരൂപം തൻ്റെ മുന്നിൽ ആയിരം സൂര്യതേജസ്സോടെ ആവിർഭവിക്കുമ്പോഴും അദ്ദേഹത്തിൻറെ കയ്യിൽ പുലയി കൊടുത്ത തീനാളം എരിയുകയായിരുന്നു!

അദ്ദേഹം നിലവിളിച്ചു

" ശ്രീപത്മനാഭാ! അഖിലഗുരോ ഭഗവൻ നമസ്തേ!"

ഇന്നും നമ്മളിൽ ഓരോരുത്തരും ആ സന്നിധിയിൽ അനുഭവിക്കുന്ന കാര്യമാണിത്. ശേഷം കണ്ണിമാങ്ങാ ചിരട്ടയിൽ നിവേദിച്ചതും, നിത്യവും ആദ്യ നിവേദ്യമായി അത് തുടരുന്നതും നമുക്ക് പരിചിതമായ കാര്യമാണ്.

ക്ഷേത്രത്തിൻറെ വടക്കുപടിഞ്ഞാറേ കോണിലാണ് നിവേദ്യമാങ്ങകൾ സൂക്ഷിക്കുന്നത്. എന്നാൽ ധർമരാജാവിനെ അത്ഭുതപ്പെടുത്തിയതും, ഐതീഹ്യമാലയിൽ പരാമർശിക്കപ്പെട്ടതുമായ ഉപ്പുമാങ്ങയുടെ കഥ താഴെ ചേർക്കുന്നു.

കഥ ഇങ്ങനെ....

കൊല്ലം 973)oമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിൻറെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്

"എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു കഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു.

ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപം വകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ കഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്ര. അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.

ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിൻറെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

പ്രതിഷ്ഠനന്തരം ഭഗവാന് ചിരട്ടയിൽ നിവേദിച്ച കണ്ണിമാങ്ങാ, അതിസമ്പന്നതയിലും ലാളിത്യത്തിൻറെ നന്മയുള്ള രുചിയുമായി ഇന്നും വിളങ്ങുന്നു!

….........…..…...............

എന്താണ് യോഗ ? - what is yoga ?

മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് "യോഗ" എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. "യോഗ" എന്ന സംസ്കൃത വാക്കിന് "ചേര്‍ച്ച" എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം.

"യോഗ" വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അത് ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. 

നിങ്ങൾക്കു സ്വബുദ്ധിയും, സംവേദനശേഷിയും, വിവേകവും, കരുത്തും, സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.