![]() |
ടിപ്പു സുൽത്താൻ |
രാജ്യം മുഴുവന്‍ ദീപാവലി ആഘോഷമാക്കുമ്പോള്‍ കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ഇത് കറുത്ത ദിനം ആയി ആചരിക്കുന്നു. നമ്മെ പഠിപ്പിച്ചത് നല്ലവനായ ടിപ്പു സുൽത്താൻ ആണ് എന്നാണ് എന്നാൽ കൊലയാളി ടിപ്പുവിന്റെ ഓര്‍മ്മയില്‍ മാണ്ഡ്യം അയ്യങ്കാര്‍ സമൂഹം ദീപാവലി ദിവസം കരിദിനമായി ആചരിക്കുന്നത് എന്തുകൊണ്ടന്ന് ഇതുവരെ ചിന്തിക്കാനോ അന്വോഷിക്കാനോ തയ്യാറായില്ല. മറിച്ച് ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാൻ സർക്കാർ തന്നെ മുന്നോട്ട് വന്നു.
ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. തിന്മയ്ക്കുമേല്‍ നന്മ കൈവരിച്ച് വിജയമാണ് നമ്മള്‍ ദീപാവലിയായി ആചരിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഒരു സമൂഹം ടിപ്പു സുല്‍ത്താന്‍ എന്ന സ്വേച്ഛാധിപതിയെ ഓര്‍മ്മപ്പെടുത്തുന്ന കറുത്ത ദിനമാണ്
![]() |
യഥാർത്ഥത്തിൽ ഉള്ള ടിപ്പുവിനെ ഈ ഫോട്ടോയും സർക്കാർ പാഠ്യ പുസ്തകങ്ങളിൽ ഉള്ള ടിപ്പുവിന്റെ ഫോട്ടോയും |
ദീപാവലി. മതാരാധനയോടുള്ള ടിപ്പുവിന്റെ സമീപനം സഹിഷ്ണുതാപരമായിരുന്നു വെന്ന് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാണ്ഡ്യം അയ്യങ്കാര്‍ എന്ന ബ്രാമണ സമൂഹം ടിപ്പു സുല്‍ത്താന്റെ ഭരണകാലയളവും ഇതിനോട് ഉപമിക്കുന്നുണ്ട്. നരക ചതുര്‍ദശിയായാണ് ദീപാവലി ദിവസത്തെ മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗം ആചരിക്കുന്നത്. മൈസൂര്‍ കടുവ എന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ രണ്ട് നൂറ്റാണ്ട് മുമ്പാണ് 800 ഓളം മാണ്ഡ്യം അയ്യങ്കാറുകളെ കുട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് 1783-1795 കാലയളവിനുള്ളില്‍ ടിപ്പുവിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
മാണ്ഡ്യ ജില്ലയിലെ ചെറു നഗരമാണ് മെല്‍കോട്ടെ. തിരുനാരായണപുരം എന്നും ഇതിന് വിളിപ്പേരുണ്ട്. ഇവിടെയാണ് മാണ്ഡ്യം അയ്യങ്കാര്‍ സമുദായം അധിവസിച്ചിരുന്നത്. അയ്യങ്കാര്‍ സമുദായത്തിലെ ഉപ വിഭാഗമാണ് മാണ്ഡ്യം. വിജയനഗര സാമ്രാജ്യ കാലത്തെ രാജാക്കന്മാര്‍ ചെലുവനാരായണ ക്ഷേത്ര രക്ഷാധികാരികളായിരുന്നു. ഇവര്‍ മെല്‍കോട്ടെ അയ്യങ്കാറുകള്‍ക്ക് നിരവധി ഉപഹാരങ്ങളും സഹായങ്ങളും മറ്റും നല്‍കിയിരുന്നു.
1565ല്‍ വിജയനഗര്‍ രാജാവ് ഇതെല്ലാം നിര്‍ത്തലാക്കി. അതിനുശേഷം ക്രമേണ മൈസൂര്‍ രാജകുടുംബത്തിന്‍ കീഴിലും മാണ്ഡ്യം അയ്യങ്കാര്‍ സമുദായം ചെലുവനാരായണ ക്ഷേത്രത്തിന്റെ ഭരണ തലപ്പത്തേയ്ക്ക് വരികയും 1760 ല്‍ വൊഡെയാര്‍ സമുദായവും അദികാരത്തിലേക്ക് വരികയും, ഇവരില്‍ പ്രമുഖനായിരുന്ന കൃഷ്ണരാജ വൊഡെയാര്‍ 1763ല്‍ മരിക്കുകയും ചെയ്തതോടെ അന്നത്തെ സൈന്യത്തലവനായിരുന്ന ഹൈദര്‍ അലി മൈസൂര്‍ രാജാവായി സ്വയം പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. ഹൈദര്‍ അലി വൊഡയാര്‍ സമുദായത്തിന് നിരവധി പാരിതോഷികങ്ങളും മറ്റും നല്‍കി സന്തോഷിപ്പിച്ചിരുന്നും. മാണ്ഡ്യം അയ്യങ്കാര്‍ വീണ്ടും ഭരണത്തിന്റെ ഉന്നതിയില്‍ എത്തിയപ്പോള്‍ വൊഡെയാര്‍ പുറത്താക്കപ്പെട്ടു.
1783ല്‍ ഹൈദര്‍ അലി മരിച്ചതോടെയാണ് മകന്‍ ടിപ്പു അധികാരത്തില്‍ എത്തുന്നത്. പിതാവില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു ഇയാള്‍. മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗത്തെ രാജ്യത്തു നിന്നും ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളാണ് ടിപ്പു സ്വീകരിച്ചത്. ഇവര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് ഈ കാലയളവില്‍ അഴിച്ചുവിട്ടു.
മെല്‍കോട്ടെയിലും സമീപ പ്രദേശങ്ങളിലുമായാണ് മാണ്ഡ്യം സമുദായം താമസിച്ചിരുന്നത്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ പടയോട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 800 ഓളം പേരുടെയാണ് തലയറുത്ത് തെരുവുകളില്‍ ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ദീപാവലി ദിവസം മാണ്ഡ്യം അയ്യങ്കാരുകള്‍ കണക്കാക്കുന്നത്. 2014ല്‍ ഡോ. എം.എ. ജയശ്രീ, പ്രൊഫ. എം.എ. നരസിംഹന്‍ എന്നിവര്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ഇതുസംബന്ധിച്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് നിലനിന്നിരുന്ന ഒരു സമുദായത്തെ തന്നെ തുടച്ചു നീക്കുന്നതിലേക്കും വഴിവെച്ച ഈ സംഭവത്തെ ഇന്നത്തെ ചരിത്ര ഗവേഷകരില്‍ പലരും അറിയാത്തത് പോലെയാണ്. ചില പാഠഭാഗങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുകയാണ്.
![]() |
കലാപകാരിയായ ടിപ്പുവിനെ സർക്കാർ മഹത്വവത്കരിക്കുന്നു |
![]() |
കലാപകാരിയായ ടിപ്പുവിനെ സർക്കാർ മഹത്വവത്കരിക്കുന്നു |
![]() |
Hider Ali Fathar of Tippu |