1. ഉദ്ദേശലക്ഷ്യങ്ങൾ
a.ക്ഷേത്രത്തിലെ ദൈനംദിന പൂജാദികർമ്മങ്ങൾ മുറപോലെ നടത്തുക.
b. ക്ഷേത്രത്തിൽ അതാതുസമയത്ത് നടത്തേണ്ട മാസവിശേഷങ്ങളും ആണ്ടു വിശേഷങ്ങളും, ആഘോഷപൂർവ്വം ആചാരവും ചടങ്ങുകളും തെറ്റാതെ നടത്തുക.
c. ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ താലൂക്ക് മിതിയുമായും ക്ഷേത്രം തന്ത്രിയു മായി ആലോചിച്ച് നടത്തുക.
d. ഹിന്ദുമതാചാരങ്ങളേയും സനാതനധാർമ്മിക മൂല്യങ്ങളേയും പരിപോഷിപ്പാനും ക്ഷേത്രത്തിൻ്റെ ഐശ്വര്യവും, ചൈതന്യവും പരിശുദ്ധി അന്തസ്സും വർദ്ധിപ്പിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുക.
e. ക്ഷേത്രത്തിലേക്കാവശ്യമായ ജീവനക്കാരെ നിയമിക്കുക.
f. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
g. സ്ഥാനിയ സമിതി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഭരിക്കേണ്ടതും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ സമിതി നടപ്പിലാക്കേണ്ടതുമാണ്.
ll നവതല പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുക.
സാമൂഹ്യാരാധന
സനാതന ധർമ്മ പാഠശാല
മാതൃസമിതി
ദേവസ്വം
സത്സംഗം
സേവ
പ്രചാർ
സമ്പർക്കം
യുവജനം
III അംഗത്വം
1. ഹിന്ദുക്കളായ തട്ടകത്തെ എല്ലാ ഈശ്വരവിശ്വാസികൾക്കും സമിതിയിൽഅംഗങ്ങളാകാവുന്നതാണ്. വാർഷികമായി സമിതി വരിസംഖ്യ അടച്ച് സമിതിയിൽ അംഗത്വം എടുക്കാവുന്നതാണ്.
2. സ്വയബുദ്ധിഇല്ലാത്തവർക്കും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്കും അസാന്മാർഗ്ഗികളായവർക്കും സമിതിയിൽ അംഗത്വത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
3. വരിസംഖ്യ പുതുക്കൽ കാലാവധി കഴിഞ്ഞ ശേഷം അംഗമായി ചേരുന്നതിനുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ എഴുതി ഒപ്പിട്ട് സെക്രട്ടറിയെ ഏല്പ്‌പിക്കേണ്ടതാണ്.
4. ഇത്തരം അപേക്ഷകൾ സെക്രട്ടറി അടുത്ത യോഗത്തിൽ ഭരണസമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്.
5.അംഗത്വത്തിനുള്ള അപേക്ഷകൾ ഏതെങ്കിലും കാരണവശാൽ നിര സിക്കപ്പെട്ടാൽ നിരസിക്കാനുള്ള കാരണം രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതാണ്.
IV പ്രവേശന ഫീസും വരിസംഖ്യയും
അംഗമായി ചേരുന്നതിന് കേരള ക്ഷേത്ര സംരക്ഷണ സമിതി നിശ്ചയിക്കുന്ന വരിസംഖ്യയായിരക്കും വസൂലാക്കേണ്ടതാണ്. വരിസംഖ്യ വാർഷികമായി അടക്കാത്തവർക്ക് അംഗത്വം നഷ്ടപ്പെടുന്നതാണ്.
V മുതൽകൂട്ട്
ക്ഷേത്രത്തിന്റെ നിലനിൽപ്പിനായി ഭക്തജനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, വഴിപാടുകൾ, ഭണ്‌ഡാരം തുടങ്ങിയവ യിൽ നിന്നും ലഭിക്കുന്ന വരുമാനും നിത്യനിദാന ചിലവുകൾകഴിച്ച് ബാക്കി വരുന്ന തുക അതാത് ദിവസം സമിതി ട്രഷറർ വഴി ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്.
VI പൊതുയോഗം
1. നമ്പർ III, IV നിബന്ധനകളിൽ വിവരിക്കുന്ന പ്രകാരമുള്ള അംഗങ്ങളാണ് യോഗാഗംങ്ങൾ.
2. ക്ഷേത്ര ഭരണസമിതിയുടെ എല്ലാ പൊതുയോഗങ്ങളും കേരള ക്ഷേത സംരഷണ സമിതിയുടെ താലൂക്ക് അധികാരികളെ അറിയിക്കേണ്ടതാണ്.
3. കേരള ക്ഷേത്ര സംരഷണ സമിതി താലൂക്ക് അധികാരികളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
4. ക്ഷേത്രഭരണസമിതിയുടെ ഭരണസംബന്ധമായ എല്ലാ കാര്യങ്ങളുടേയും അവസാന തീരുമാനം എടുക്കുവാനുള്ള അധികാരം സമിതി പൊതുയോഗത്തിനായിരിക്കും.
5 ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും നീക്കം ചെയ്യുന്നതും സമിതി പൊതുയോഗമായിരിക്കും.
6. നിലവിലുളള ഏതെങ്കിലും നിബന്ധനകൾ ഭേദപ്പെടുത്തുകയോ കൂട്ടി ചേർക്കുകയോ, ദുർബ്ബലപ്പെടുത്തുകയോ ചെയ്യുന്നത് പൊതുയോഗത്തിൽ വച്ചായിരിക്കും. ആയതിന് പൊതുയോഗത്തിൻ്റെ 3/5 ഭൂരിപക്ഷം ഉണ്ടായിരിക്കണം.
7. ഭരണസമിതിയുടെ ഓഡിറ്റർമാരെ തെരഞ്ഞെടുക്കുന്നത് പൊതുയോ ഗമായിരിക്കും.
8. എല്ലാ മാസവും ഭരണസമിതി യോഗം കൂടിയിരിക്കണം. യോഗത്തിൽ ട്രഷററർ കഴിഞ്ഞ മാസത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കണം. ആറ് മാസം കഴിയുമ്പോൾ അർദ്ധ വാർഷിക പൊതുയോഗം, വർഷാവസാനം വാർഷിക പൊതുയോഗം എന്നിവ കൂടിയിരിക്കണം. വാർഷിക പൊതുയോഗം ഏപ്രിൽ മാസം 25 നകം കൂടേണ്ടതാണ്.
9. വാർഷിക പൊതുയോഗത്തിൽ ഓഡിറ്റ് ചെയ്ത വരവ് ചിലവുകണക്കുകൾ വായിച്ച് പാസാക്കേണ്ടതാണ്.
10 നിയമപ്രകാരം വിളിച്ചു കൂട്ടിയ പൊതുയോഗം ക്വോറം തികയാതെ വന്നാൽ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റാവുന്നതും അപ്രകാരം കൂടുന്ന യോഗത്തിന് മൂന്നു ദിവസം മുമ്പ് നോട്ടീസ് കൊടുക്കേണ്ടതുമാണ്. ഇങ്ങനെ കൂടുന്ന പൊതുയോഗത്തിൽ ഹാജരാവുന്ന അംഗ സംഖ്യ ക്വോറമായി കരുതി യോഗം നടത്താവുന്നതും ആയത് സാധുവായിരിക്കുന്നതുമാണ്.
പൊതുയോഗം കേരള ക്ഷേത്ര സംരക്ഷണ സമിതി താലുക്ക് പ്രതിനിധിയുടെയും രക്ഷാധികാരികളുടെ സാന്നിദ്ധ്യത്തിലും നടത്തേണ്ടതാണ്. യോഗത്തിൽ പ്രസിഡണ്ടാണ് അദ്ധ്യക്ഷത വഹിക്കേണ്ടത്. പ്രസിഡണ്ടിന്റെ അഭാവത്തിൽ യോഗം നിശ്ചയിക്കുന്ന അംഗത്തിന് അദ്ധ്യക്ഷത വഹിക്കാവുന്നതാണ്.
12 പ്രത്യേക പൊതുയോഗം ഭരണസമിതിയുടെ പ്രവർത്തനത്തിൽ ഗുരുതരമായ ക്രമക്കേടുകളും അപാകതകളും അനുഭവപ്പെടുകയോ, ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകൾ മുടങ്ങുകയോ, യഥാസമയം കൂടേണ്ടതായ കമ്മറ്റി യോഗങ്ങൾ വേണ്ട സമയത്ത് കൂടാതെ അനിശ്ചിത കാലത്തേക്ക് നീട്ടി കൊണ്ടു പോകുകയും മറ്റും ചെയ്യുന്ന അവസരത്തിൽ രക്ഷാധികാരി കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് അധികാരികളെ അറിയിച്ച് അംഗ സംഖ്യയുടെ പകുതിയിൽ കൂടുതൽ അംഗങ്ങളുടെ പിൻതുണയോടെ പൊതുയോഗം വിളിച്ചു ചേർക്കാവുന്നതാണ്.
VII ഭരണസമിതി
1. ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് പൊതുയോഗമായിരിക്കും.
2 . ഭരണസമിതിയിൽ ക്ഷേത്രേശ കുടുംബത്തിൽ നിന്നോ പൊതുയോഗം നിശ്ചയിക്കുന്ന ആളായിരിക്കും രക്ഷാധികാരി.
3. ഭരണസമിതിയിൽ രക്ഷാധികാരിയെ കൂടാതെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, ദേവസ്വം സെക്രട്ടറിയും 7 ൽ കൂറയാതെയും അംഗങ്ങളും ഉണ്ടായിരിക്കണം .
4 . രാജിമൂലമോ, മറ്റു വിധത്തിലോ, ഭരണസമിതിയിൽ ഉണ്ടാവുന്ന ഒഴി വിലേക്ക് ഭരണസമിതിയുടെ 1/3 ഭാഗം വരുന്ന അംഗങ്ങളെ നോമിനേറ്റ് ചെയ്യുവാൻ ഭരണസമിതിക്കധികാരമുണ്ടായിരിക്കു ന്നതാണ്.
5. ഭരണസമിതിയുടെ കാലാവധി ഒരു വർഷമായിരിക്കും. ഏപ്രിൽ 1 മുതൽ ഒരു വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ.
6. ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന മുറക്ക് പുതിയ ഭര ണസമിതിയെ തെരഞ്ഞെടുക്കേണ്ടതും അവർക്ക് ഭരണം ഏലിപിച്ചു കൊടുക്കേണ്ടതും, ആ പുതിയ ഭരണസമിതിക്ക് ഭരണം ഏറ്റെടുക്കാവുന്നതും ആകുന്നു.
7. ഏതെങ്കിലും കാരണവശാൽ ഒരു ഭരണസമിതിയുടെ കാലാവുധി തീരുന്ന മുറക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തില്ലെങ്കിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതുവരെ പഴയ ഭരണ സമിതി ഭരണം നടത്തികൊണ്ടുപോകേണ്ടതാണ്.
8 മാസത്തിൽ ഒരു ഭരണസമിതി യോഗം കൂടിയിരിക്കണം.
9 പൊതുയോഗം അതാതു സമയങ്ങളിൽ എടുക്കുന്ന തീരുമാനം യഥാസമയം ഭംഗിയായി കാര്യങ്ങൾ നടപ്പിലാക്കേണ്ടത് ഭരണ സമിതിയുടെ ചുമതലയാണ്
10 പുതിയ അംഗങ്ങളെ ചേർക്കുക, നെല്ല്, അരി, പണം, മുതലായവ സമാഹരിക്കുക, വരിസംഖ്യ പിരിക്കുക, സംഭാവന പിരിക്കുക, ക്ഷേത ത്തിലെ നിത്യനിദാന ചടങ്ങുകൾ ചിട്ടയോടെ നടത്തുക. വിശേഷ ദിവസങ്ങളും ഉത്സവം തുടങ്ങിയവയും അഘോഷിക്കുക, കമ്മറ്റി യോഗങ്ങളും പൊതുയോഗങ്ങളും യഥാസമയങ്ങളിൽ കൂടുക മുതലായവ സമിതി ഭരണസമിതിയുടെ ചുമതലകളാണ്.
II തുടർച്ചയായി ഭരണസമിതി യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ഭരണസമിതി അംഗത്വം നഷ്‌ടപ്പെടുന്നതാണ്. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള തടസ്സം എഴുതി അറിയിച്ചാൽ അംഗത്വം നഷ്ടപ്പെടാ ത്തതാകുന്നു. എന്നാൽ ആറുമാസത്തിൽ കൂടുതൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം സ്വയം നഷ്‌ടപ്പെടുന്നതാണ്.
12. ദേവസ്വം കമ്മറ്റി രൂപികരിക്കുക : ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷററർ, ദേവസ്വം സെക്രട്ടറി, രണ്ട് കമ്മറ്റി മെമ്പർമാർ എന്നിവരായിരിക്കും ദേവസ്വം കമ്മിറ്റി ഭാരവാഹികൾ. ദേവസ്വം കമ്മിറ്റിയുടെ മുഴുവൻ ചുമതല ദേവസ്വം സെക്രട്ടറിക്കായിരുക്കും
VIII ഭരണസമിതി തെരഞ്ഞെടുപ്പ്
വാർഷിക പൊതുയോഗത്തിൽവച്ചാണ് സമിതി ഭരണസമിതിയെ തെരഞ്ഞെ ടുക്കുന്നത്. തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരിക്കണം നടത്തേണ്ടത്
IX നിയമാവലി
1. സമിതിയുടെ പൊതുയോഗത്തിൽ ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീയും ഒരു പുരുഷനും നിർബന്ധമായും ചേർന്നിരിക്കണം.
2 പൊതുയോഗത്തിൽ നിർബന്ധമായും മെമ്പർമാർ പങ്കെടുക്കണം. പങ്കെടുക്കുവാൻ സാധിക്കാത്ത മെമ്പർമാർ പകരം വീട്ടിൽ നിന്നും ഒരാളെ പ്രതിനിധിയായി അയക്കാവുന്നതാണ്.
3 ഈ നിയമങ്ങൾ വിദേശത്ത് ജോലി ചെയ്യുന്ന മെമ്പർമാർക്ക് ബാധകമല്ല. എന്നാൽ അവർ വീട്ടിൽ നിന്നും ഒരാളെ പ്രതിനിധിയായി അയക്കേണ്ടതാണ്. നാട്ടിലുള്ള സമയം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
4. സമിതി മെമ്പർമാർ നിർബന്ധമായും മാസത്തിൽ ഒരിക്കലെങ്കിലും സകുടുംബം ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം.
5 പൊതുയോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാ മെമ്പർമാർക്കും ബാധകമായിരിക്കും. നിർബന്ധമായും മെമ്പർമാർ അത് പാലിക്കേണ്ടതാണ്.
6. സമിതിക്ക് രണ്ട് ബാങ്ക് എക്കൗണ്ട് ഉണ്ടായിരിക്കണം (ദേവസ്വം / സമിതി)
സമിതിടെ ബാങ്ക് എക്കൗണ്ടിൽ നിന്നും പണം എടുക്കുന്നതിന് പ്രസി ഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരിൽ രണ്ടുപേരുടെ അനുമതിയോടെ ആയിരിക്കണം.
7 ' മെമ്പർമാർക്ക് എപ്പോൾവേണമെങ്കിലും സമിതിയുടെ വരവ് ചിലവ് കണക്കുകൾ പരിശോധിക്കുവാൻ അധികാരമുണ്ടായിരിക്കും എന്നാൽ മുൻകൂട്ടി അനുമതിവാങ്ങിയിരിക്കണമെന്ന് മാത്രം.
8 പരിശോധിക്കുന്ന സമയം ക്രമക്കേടുകൾ കണ്ടത്തുകയോ കമ്മറ്റി പ്രവർത്തനം തൃപ്‌തികരമല്ലെന്നു കാണുകയോ ചെയാൽ വിവരം രക്ഷാധികാരിയെ അറിയിക്കേണ്ടതും രക്ഷാധികാരി പൊതുയോഗം വിളിച്ച് അതിന് തീർപ്പ് വരുത്തേണ്ടതും ആകുന്നു.
9. ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ക്ഷേത്ര പ്രവർത്തനത്തിന് സഹകരിക്കാത്ത മെമ്പർമാരെയും ക്ഷേത്രത്തിനോ സമിതിക്കോ എതിരായി പ്രവർത്തിക്കുന്ന മെമ്പർമാരെയും ഏതു സമയത്തും പ്രത്യേക സമിതി ഭരണസമിതി കൂടി നീക്കം ചെയ്യുവാൻ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കും.
10. ക്ഷേത്രത്തിലേക്ക് പിരഞ്ഞു കിട്ടുവാനുള്ള ആനുവിറ്റി, പാട്ടം, മിച്ച വാരം എന്നിവയും ദേവസ്വത്തിലേക്ക് കിട്ടേണ്ട പൊന്നും വില തുടങ്ങിയ മറ്റിനങ്ങളും ക്ഷേത്രത്തിലേക്ക് കിട്ടേണ്ടതും കിട്ടാൻ അവകാശ മുള്ളതും മറ്റെല്ലാ ഇനങ്ങളും ബന്ധപ്പെട്ട വ്യക്തികളിൽ നിന്നോ സർക്കാർ ഓഫീസുകളിൽ നിന്നോ ആവശ്യമായ രേഖകൾ കൊടുത്ത് സമിതി ഭരണസമിതിക്ക് പിരിച്ചെടുക്കുവാൻ പൂർണ്ണാധികാരവും ചുമതലയും ഉണ്ടായിരിക്കുന്നതാണ്.
11. സമിതിയുടെയോ ക്ഷേത്രത്തിൻ്റെയോ വസ്തുവഹകളിൽ നിന്ന് കിട്ടുന്ന ആദായങ്ങളം വരുമാനങ്ങളും ക്ഷേത്ര പുരോഗതിക്കും, സേവനപ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. അതുപോലെ സമിതി വരുമാനം ഉപയോഗിച്ച് വിദ്യാഭ്യാസ സംബന്ധമായതോ പൊതുനന്മക്ക് ഉപകരിക്കുന്ന കാര്യങ്ങളും ആരംഭിക്കാവുന്നതാണ്.
12. സമിതിയുടെ വസ്തുക്കളും, സ്വത്തുക്കളും ഉപയോഗിച്ച് സമിതിയുടെ പേരിൽ വസ്തുക്കളോ, കെട്ടിടമോ, മറ്റും വാങ്ങാവുന്നതാണ്. എല്ലാ വസ്തുവഹകളും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് ൻ്റ പേരിലായിരിക്കണം വാങ്ങേണ്ടത്. അതിന് ഭരണസമിതിയുടെ ഭൂരിപക്ഷ അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ്.
13. സമിതിയുടെ എല്ലാ സ്വത്തുക്കളും നിക്ഷേപങ്ങളും സമിതിടെ പേരിലായി രിക്കും. ആവശ്യമെന്ന് തോന്നുന്ന പക്ഷം കടംവാങ്ങേണ്ടിവന്നാൽ സമിതി വക വഹകൾ മാത്രം ചാർജ്ജാക്കി കടം വാങ്ങാവുന്നതാണ്. അതിന് ഭരണസമിതിയുടെ പൂർണ്ണ അംഗീകാരം വേണം.
14 സമയാസമയങ്ങളിൽ സമിതി ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലേക്ക് നിയമങ്ങളും, ചട്ടങ്ങളും ഉണ്ടാക്കുവാൻ ഭരണസമിതി വിളിച്ചു ചേർക്കുന്ന പൊതുയോഗത്തിനായിരിക്കും ചുമതല. എന്നാൽ മേൽപറഞ്ഞ നിയമങ്ങളും, ചട്ടങ്ങളും നിലവിലുള്ള സമിതിയുടെ ഉദ്ദേശലക്ഷ്യ ങ്ങൾക്കോ വ്യവസ്ഥകൾക്കോ വിരുദ്ധമാവാൻ പാടില്ലാത്തതും ആകുന്നു.
15. യോഗങ്ങളിൽ അംഗീകരിക്കുന്ന തീരുമാനങ്ങൾ രേഖപ്പെടുത്തുന്നതിന് സ്ഥിരമായ സമിതിയുടെ മുനിറ്റ്സ് ബുക്ക് സുക്ഷിക്കേണ്ടതും പങ്കെടുക്കുന്ന അംഗങ്ങൾ ടി പുസ്തകത്തിൽ ഒപ്പിടേണ്ടതുമാണ്.
16. സമിതി അംഗങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം ടി സ്ഥാനത്തു നിന്നും പിരിഞ്ഞുപോകാവുന്നതും ഒഴിവ് വരുന്ന സ്ഥാനത്തേക്ക് ഭരണസമിതിയുടെ അംഗീകാരത്തോടെ പുതിയ അംഗങ്ങളെ സമിതിയിലേക്ക് തെരഞ്ഞെടുക്കാവുന്നതുമാണ്.
17. കമ്മറ്റി അംഗങ്ങളിൽ ആരെങ്കിലും സമിതിയുടെയോ ക്ഷേത്രത്തിൻ്റെയോ വസ്തുവഹകൾ ദുരുപയോഗം ചെയ്യുകയോ, ചെയ്യുന്നതായി കാണുകയോ ഉണ്ടായാൽ ഭരണസമിതിയുടെ പ്രത്യേക യോഗം കൂടി ഭൂരിപക്ഷ
തീരുമാനപ്രകാരം ടി മെമ്പറെ സ്ഥാനത്തുനിന്നും നീക്കാവുന്ന നിയമനടപടികൾ സ്വീകരിക്കാവുന്നതാകുന്നു.
18 സമിതി മെമ്പർമാരിൽ ആരെങ്കിലും മരണപ്പെടുന്ന പക്ഷം ടി സമിതി
മെമ്പറുടെ കുടുംബാംഗങ്ങളിൽ നിന്ന് പുതിയ മെമ്പറെ
അംഗീകരിക്കാവുന്നതാണ്.
19 എല്ലാവർഷവും സമിതി വരവു, ചിലവുകണക്കുകൾ സമിതി പൊതു യോഗത്തിൽ അംഗീകരിക്കുകയും വരും വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് പാസാക്കേണ്ടതും ആകുന്നു.
20 സമിതി ഭരണസമിതിയുടെ കാലാവധി 1 വർഷമായിരിക്കും.
21 സമിതിക്കുവേണ്ടി സ്ഥാവര ജംഗമസ്വത്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ താലൂക്ക് സമിതിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണ്.
22 സമിതിയുടെ എല്ലാ റിക്കാർഡുകളും, ഫയലുകളും വരവു ചിലവു കണ ക്കുകളും, രശീതി, വൗച്ചറുകളും ചുമതലപെട്ട സെക്രട്ടറി സുക്ഷിക്കേണ്ടതും, സകല വ്യവഹാരങ്ങളിലും കക്ഷിചേരുന്നതിന് പ്രസിഡണ്ടിനും, സെക്രട്ടറിക്കും അവകാശമുള്ളതും ഇതിലേക്ക് ക്ഷേത്ര
രക്ഷാധികാരിയുടെയും താലൂക്ക് സമിതിയുടെയും മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതും ആകുന്നു.
23. സ്ഥാനിയ സമിതി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഭരിക്കേണ്ടതും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ സമിതി നടപ്പിലാക്കേണ്ടതുമാണ്.
25. ക്ലോസ് I, II, III, VI, V എന്നിവ പൊതുയോഗത്തിനോ, ഭരണസമിതിക്കോ ഒരു കാരണവശാലും മാറ്റം വരുത്തുവാൻ അധികാരം ഉണ്ടായിരിക്കുന്നതല്ല.
26. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും കേരള ക്ഷേത്ര സംരക്ഷണ സമിതിയിലെ മെമ്പർമാരായിരിക്കണം.
27. ഓഢീറ്റ് ചെയ്ത വാർഷിക കണക്കുകൾ, ബാങ്ക് എക്കൗണ്ടുകളുടെ സ്റ്റേറ്റ്മെൻ്റ് , സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം, അസറ്റ് ലിസ്റ്റ്, ഢെപ്പോസിറ്റ് ഡീറ്റയൽസ്, എന്നിവ സംസ്ഥാനത്തേക്ക് വാർഷിക പൊതുയോഗം ശേഷം നൽകേണ്ടതാണ്
ചുമതലകൾ
A രക്ഷാധികാരി
ഭരണസമിതിക്ക് ക്ഷേത്രേശ കുടുംബത്തിലെയോ അല്ലങ്കിൽ അംഗങ്ങളുടെ പൂർണ്ണ സമ്മതത്തോടെ നിർദ്ദേശിക്കുന്ന വ്യക്തിയായിരിക്കും രക്ഷാധികാരി.
രക്ഷാധികാരി ക്ഷേത്രകാര്യങ്ങളിലും, ഭരണസമിതിയിലും സജീവമായി പ്രവർത്തിക്കേണ്ടതാണ്.
1. ഭരണസമിതിയുടെ സുഗമമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടതായ ഉപദേശങ്ങൾ നൽകുക.
2 രക്ഷാധികാരിക്ക് സമിതിയുടെ എല്ലാ യോഗങ്ങളിലും, മാന്യമായ ഒരു സ്ഥാനം ഉണ്ടായിരിക്കേണ്ടതാണ്.
3., കമ്മറ്റി യോഗങ്ങളിലോ, പൊതുയോഗങ്ങളിലോ, പങ്കെടുക്കുവാനും അടിയന്തിര സന്ദർഭങ്ങളിൽ പൊതുയോഗം വിളിച്ചുകൂട്ടുവാൻ രക്ഷാധികാരിക്ക് അധികാരം ഉണ്ടായിരിക്കും.
4. നിയമാവലിക്ക് വിധേയമായി ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ചിട്ടയോടും, കാര്യക്ഷമതയോടും കൂടി നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
5 ഭരണസമിതി കൈവശമുള്ള ക്ഷേത്രത്തിൻ്റെ എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കൾക്കും രക്ഷാധികാരിയുടെ അനുവാദം കൂടാതെ കൈമാറ്റം ചെയ്യുവാനോ ക്രയവിക്രയം ചെയ്യുവാനോ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതല്ല.
6. ക്ഷേത്രത്തിനാവശ്യമായ പരിഷ്കാരങ്ങളും, രൂപാന്തരങ്ങളും വരുത്തേ ണ്ടിവരുന്ന സന്ദർഭങ്ങളിൽ അപ്രകാരം ചെയ്യുന്നതിന് രക്ഷാധികാരിയുടെ അറിവും സമ്മതവും, ഉണ്ടായിരിക്കേണ്ടതുമാണ്.
7. ഏതെങ്കിലും പരിതസ്ഥിതിയിൽ ഭരണസമിതിയുടെ പ്രവർത്തനം നിന്നു പോവുകയോ, നിർത്തിവെക്കുകയോ ചെയ്യുന്ന പക്ഷം ക്ഷേത്രത്തിന്റെയും സ്വത്തുക്കളുടേയും, അവകാശങ്ങൾ താൽക്കാലികമായി ഏറ്റെടുത്ത് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അറിവോടെ ഭരണം നടത്തേണ്ടതും എത്രയും വേഗം പൊതുയോഗം വിളിച്ചു കൂട്ടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത് ഭരണം ഏൽപ്പിക്കേണ്ടതുമാണ്.
8. ക്ഷേത്രത്തിന്റെ ചൈതന്യവും, അഭിവൃദ്ധിയും, അന്തസ്സും വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിസ്വാർത്ഥവും, ആത്മാർത്ഥവും ആയിട്ടുള്ള പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുവാൻ രക്ഷാധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതല്ല. അങ്ങനെ കാണുന്ന പക്ഷം ക്ഷേത്രേശ കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ യോഗം വിളിച്ച് ചേർത്ത് മറ്റൊരു രക്ഷാധികാരിയെ ഭരണ സമിതി തെരഞ്ഞെടുക്കേണ്ടതും ആകുന്നു.
B പ്രസിഡണ്ട്
1. ഭരണസമിതി യോഗങ്ങളിലും, പൊതുയോഗങ്ങളിലും അദ്ധ്യക്ഷത വഹിക്കുകയും യോഗനടപടികൾ നിയന്ത്രിക്കുകയും ചെയ്യുക.
2. ഭരണസമിതി പാസാക്കുന്ന പ്രമേയങ്ങളും, തീരുമാനങ്ങളും
നടപ്പിലാക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക.
3. യോഗങ്ങളിൽ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം നിർണ്ണയിക്കേണ്ടിവരുമ്പോൾ പ്രസിഡണ്ടിന്റെ സ്വന്തം വോട്ടിനുപുറമെ ഒരു കാസ്റ്റിംഗ് വോട്ടിനും അധികാരമുണ്ടായിരിക്കും
4. ഭരണസമിതിയുടെ എല്ലാ റിക്കാർഡുകളും കണക്കുകളും, ബാങ്കു ഇടപാടുകളും എതവസരത്തിലും പരിശോധിക്കുവാൻ അധികാര മുണ്ടായിരിക്കും.
C വൈസ് പ്രസിഡണ്ട്
1. പ്രസിഡണ്ടിന്റെ അഭാവത്തിൽ പ്രസിഡണ്ടിന്റെ എല്ലാ ചുമതലകളും അധികാരങ്ങളും ഉണ്ടായിരിക്കും. എന്നാൽ വൈസ് പ്രസിഡണ്ടിന്റേയും അഭാവത്തിൽ ഭരണസമിതിയോഗമോ, പൊതുയോഗമോ നിശ്ചയിക്കുന്ന ഒരംഗത്തിന് അദ്ധ്യക്ഷത വഹിക്കാവുന്നതാണ്.
സെക്രട്ടറി
1 ഭരണസമിതിയോഗങ്ങളും, പൊതുയോഗങ്ങളും പ്രസിഡണ്ടിന്റെ അറിവോടെ വിളിച്ചുകൂട്ടുക.
2 എല്ലാ യോഗ നടപടികളും സമിതി മിനിട്ട്സിൽ രേഖപ്പെടുത്തുക
3 ഭരണസമിതിയിൽ നിന്ന് പണം പറ്റുന്നതിനുവേണ്ടി ഹാജരാക്കുന്ന ബില്ലുകളും, വൗച്ചറുകളും, പരിശോധിച്ച് തീർപ്പാക്കുക.
4 മിനിട്ട്സ് ബുക്ക്, രസീറ്റുബുക്കുകൾ, കണക്കുബുക്കുകൾ, അംഗത്വ രജിസ്റ്റർ, സ്റ്റോക്ക് റജിസ്റ്റർ തുടങ്ങിയവയും, ക്ഷേത്രത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കളും അവയുടെ എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുകയും, ഭരണസമിതി അപ്പോഴപ്പോൾ നിർദ്ദേശിക്കുന്ന ഭരണപരമായ എല്ലാ റെക്കോർഡുകളും എഴുതി സൂക്ഷിക്കുകയും ചെയ്യുക.
5 ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയോഗങ്ങളിലും പൊതുയോഗത്തിലും അവതരിപ്പിക്കുക.
6. കണക്കുകൾ യഥാസമയം ഓഡിറ്റിന് കൊടുക്കുക.
7. അംഗങ്ങളിൽ നിന്നും അല്ലാതെയും ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന പണത്തിനും, മറ്റു ഉൽപ്പനങ്ങൾക്കും രശീതി കൊടുത്ത് സ്വീകരിക്കുക.
8. വരവ് ചിലവുകണക്കുകൾ യഥാസമയം തയ്യാറാക്കി സെക്രട്ടറിയും, പ്രസിഡണ്ടും ഒപ്പിട്ട് ഭരണസമിതിയിൽ അവതരിപ്പിക്കണം.
9. 2000 രൂപയിൽ കഴിഞ്ഞുള്ള തുക കൈവശംവക്കുവാൻ പാടുള്ളതല്ല. കൂടുതൽ വരുന്ന തുക ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്.
10. ഭരണസമിതിയും, പൊതുയോഗവും എടുക്കുന്ന തീരുമാനങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുക.
11. ഭരണസമിതിയുടെ മുദ്ര, ലെറ്റർ പാഡ് മുതലായവ സെക്രട്ടറിയുടെ അധികാരത്തിൽ സൂക്ഷിക്കുക.
12. ഭരണസമിതിക്കുവേണ്ട എല്ലാ എഴുത്തുകുത്തുകളും റിക്കാർഡുകളും സൂക്ഷിക്കുക.
13. ഭരണസമിതി അനുവദിക്കുന്ന ചിലവുകൾ ചെയ്യുക.
14. ഭരണസമിതിയുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ 2000 രൂപയിൽ ; കൂടുതൽ വരുന്ന ചിലവുകൾ ചെയ്യാതിരിക്കുക.
15. ക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാധികാര്യങ്ങളും ദൈനം ദിനം ആവശ്യമായ കാര്യങ്ങൾ ദേവസ്വം സെക്രട്ടറിയെ കൊണ്ട് നടപ്പിൽ വരുത്തുക.
E ജോയിന്റ് സെക്രട്ടറി
1. സെക്രട്ടറി നിർദ്ദേശിക്കുന്ന ചുമതലകൾ ചെയ്യുക.
2. സെക്രട്ടറിയുടെ അഭാവത്തിൽ സെക്രട്ടറിയുടെ എല്ലാ ചുമതലകളും നിർവ്വഹിക്കുക.
F. ട്രഷററർ
ഭരണസമിതിയുടെ നിർദേശ പ്രകാരം എല്ലാ കണക്കുകളും അതാത് ദിവസം ചെയ്ത് തീർക്കുക അല്ലങ്കിൽ ജീവനക്കാരെ കൊണ്ട് ചെയ്യിക്കുക.
കണക്കുകൾ മാസാമാസം ഭരണസമിതിയിൽ വയ്ക്കുക.
2000 ൽ കുടുതൽ വരുന്ന പണം ബാങ്കിൽ നിക്ഷേപിക്കുക.
G. ദേവസ്വം സെക്രട്ടറി
ക്ഷേത്രത്തിൻ്റെ നടത്തിപ്പ്മായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും യഥാവിധി നടപ്പിലാക്കുക.
പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുക.
ക്ഷേത്രത്തിൻ്റെ ചടങ്ങുകൾ തെറ്റ് കുടാതെ നടത്തുക അതിന് ക്ഷേത്ര
ജീവനക്കാരെ കൊണ്ട് യഥാവിധി കാര്യങ്ങൾ നടപ്പിലാക്കുക.
നടത്തിപ്പിന് ആവശ്യമായ സഹായം ഭരണസമിയിൽ പറഞ്ഞ് സഹായം സ്വീകരിച്ച് കുറ്റമറ്റ രീതിയിൽ ക്ഷേത്രം നടത്തികൊണ്ട് പോകുക.
ക്ഷേത്രത്തിലെ വഴിപാട്, പൂജകൾ അവയുടെ കണക്കുകൾ എല്ലാദിവസവും പൂർത്തികരിച്ച് ഭരണസമിതിയെ ഏൽപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക.
2000 കൂടുകൽ തുക കൈവശം വയ്ക്കരുത്. അതാത് ദിവസം ബാങ്കിൽ നിക്ഷേപിക്കുകയോ ഭരണസമിതിക്ക് കൈകമാറുകയോ ചെയ്യുക.
ഭരണസമിതിയോ അല്ലെങ്കിൽ സമിതി നിശ്ചയിക്കുന്ന വക്തികളുടെ സാന്നിധ്യത്തിൽ മാത്രം ഭണ്ഡാരം എടുത്ത് രശീതി ആക്കേണ്ടതാണ്.
H. ഓഡിറ്റർ
ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ ഓഡിറ്ററേയും കൂടി തെരഞ്ഞേടുക്കേണ്ടതാണ്. ഓഡിറ്റർ ഭരണസമിതി അംഗമായിരിക്കരുത്. വരവ് ചിലവുകണക്കുകൾ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് ഭരണസമിതിയിൽ കൊണ്ടുവരിക എന്നതായിരിക്കും ഓഡിറ്ററുടെ കർത്തവ്യം.
G കമ്മറ്റിഅംഗങ്ങൾ
ഭരണസമിതി അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും, സഹായിച്ചും, സഹകരിച്ചും പ്രവർത്തിക്കേണ്ടത് കമ്മറ്റി അംഗങ്ങളുടെ ചുമതലയാണ്.
XI ക്ഷേത്ര ജീവനക്കാർ
1. മേൽശാന്തി, കീഴ്ശാന്തി, കഴകക്കാർ, മാരാർ, അടിച്ചുതളി എന്നിവരാണ് ക്ഷേത്രം ജീവനക്കാർ.
2 ക്ഷേത്ര ജീവനക്കാരുടെ ശമ്പളനിരക്കുകൾ ഭരണസമിതിയാണ് നിശ്ചയിക്കേണ്ടതും കൊടുക്കേണ്ടതും
3. ക്ഷേത്രത്തിലെ ഓരോ ജീവനക്കാരും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും, ഉന്നമനത്തിനും വേണ്ടി പരമാവിധി പരിശ്രമിക്കേണ്ടതും തങ്ങളുടെ കടമകൾ കൃത്യതയോടും, സത്യസന്ധതയോടും, ആത്മാർത്ഥ തയോടും പ്രവർത്തിക്കേണ്ടതുമാണ്
4 ക്ഷേത്രത്തിന്റേയും, ഭരണസമിതിയുടെയും, സൽപേരിന് കളങ്കം വരത്തക്കവണ്ണം ആരും തന്നെ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
5 . ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന ജീവനക്കാർ ശിക്ഷാ നടപടികൾക്ക് വിധേയരാക്കാവുന്നതാണ്.
6 ജീവനക്കാർ നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ, കൃത്യവിലോപം കാണിക്കുകയോ മറ്റു കുറ്റങ്ങൾ ചെയ്യുകയോ ചെയ്താൽ അങ്ങനെ കാണിക്കുവാനുള്ള കാരണം ബോധിപ്പിക്കുവാൻ രേഖാ മൂലം ഭരണ സമിക്ക് ആവശ്യപ്പെടാവുന്നതാണ്. ജീവനക്കാരുടെ മറുപടി തൃപ്തി കരമല്ലെന്ന് സമിതിക്ക് ബോദ്ധ്യപ്പെട്ടാൽ ടി ജീവനക്കാരനെ ജോലിയിൽ നിന്ന് തൽക്കാലത്തേക്കോ, പ്രത്യേക കാലത്തേക്കോ, എന്നന്നേക്കുമായോ ചെയ്‌ത കുറ്റത്തിൻ്റെ ഗൗരവമനുസരിച്ച് നീക്കം ചെയ്യുവാൻ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
7. ഏതെങ്കിലും ജീവനക്കാരന് അവധി എടുക്കേണ്ടിവന്നാൽ ടിയാന്റെ ഉത്തരവാദിത്വത്തിൽ പകരം ആളെ ഏർപ്പെടുത്തേണ്ടതാണ്.
8. ക്ഷേത്രത്തിന്റെതായ ജംഗമസ്വത്തുക്കൾ ഏതെങ്കിലും മോഷണം പോവുകയോ, ശ്രദ്ധക്കുറവിനാൽ ഉപയോഗശൂന്യമായി തീരുകയോ ചെയ്താൽ ആ ജീവനക്കാരന് ഉത്തരവാദിത്വമുണ്ടാക്കിയിരിക്കു ന്നതും ഭരണസമിതി നിശ്ചയിക്കുന്ന നഷ്ടപരിഹം കൊടുക്കുവാൻ ബാദ്ധ്യ സ്ഥനുമാണ്.
9. ഭരണസമിതിയുടെ ജംഗ്ഗമസ്വത്തുക്കൾ, റിക്കാർഡുകൾ, മുതലായവ നശിപ്പിക്കുകയോ, കൃത്രിമം കാണിക്കുകയോ, അപഹരിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ആയതിന് ഉത്തരവാദിയായവരുടെ പേരിൽ ക്രമിനലായും, സിവിലായും വേണ്ട നടപടികൾ കൈക്കൊളളുവാൻ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
XII അംഗത്വം നഷ്ടപ്പെടുന്നത്
1. ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിക്കുക, സമിതിയുടെ പ്രവർത നങ്ങളെ തടസ്സപ്പെടുത്തുക, നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുക , മോഷണം നടത്തുക, വഞ്ചിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരുടെ അംഗത്വം നഷ്‌ടപ്പെടുന്നതാണ്.
2. പൊതുയോഗത്തിന് മുമ്പ് വാർഷിക വരിസംഖ്യ അടക്കാത്തവരു അംഗത്വം സ്വയം നഷ്‌ടപ്പെടുന്നതാണ്.
3. അംഗമായി ചേർന്ന് മൂന്നുമാസം കഴിഞ്ഞവർക്കേ പൊതുയോഗത്തിന വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.
XIII ധനാഗമമാർഗ്ഗങ്ങൾ
ക്ഷേത്ര ഭരണസമിതിയുടെ സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക, നിക്ഷേപങ്ങൾ, സംഭാവനകൾ തുടങ്ങിയുക്തമായ മറ്റു നടപടികൾ സ്വീകരിക്കുക.
XIV നിക്ഷേപം
ഭരണസമിതിക്ക് വരുന്ന ഫണ്ട് സമിതി നിശ്ചയിക്കുന്ന ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്.
2. ബാങ്കു ഇടപാടുകൾ നടത്തേണ്ടത് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ ചേർന്ന് ജോയന്റ്റ് എക്കൗണ്ടായി വേണം പ്രവർത്തിക്കുവാൻ.
മേൽപ്രകാരമെല്ലാം നിശ്ചയിച്ചും സമ്മതിച്ചും എല്ലാ അംഗങ്ങളും സമിതിയുടെയും ക്ഷേത്രത്തിൻ്റെയും ഉന്നമനത്തിനായി പ്രവർത്തിച്ചുകൊള്ളാമെന്ന് ഈശ്വരനാമത്തിൽ സത്യം ചെയ്തു കൊള്ളുന്നു.