ഐകമത്യസൂക്തം - Aikyamatya Suktam


ഐകമത്യസുക്തം

ഓം സം സമിദ്യുവസേ
വൃഷന്നഗ്നേ 
വിശ്വാന്ന്യര്യആ
ഇളസ്പദേ 
സമിദ്ധ്യസേ 
സ നോ വസൂ ന്യാഭര
സംഗച്ഛധ്വം സംവദധ്വം 
സം വോ മനാം സിജാനതാം
ദേവാ ഭാഗം യഥാപൂർവ്വേ 
സംഞ്ജാനാനാ ഉപാസതേ
സമാനോ മന്ത്രസ്സമിതി
സ്സമാനിസമാനം മനസ്സഹചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേവ: 
സമാനേന വോ ഹവിഷ്യാജൂഹോമി
സമാനീ വ ആകുതി
സ്സമാനാ ഹൃദയാനി വ:
സമാനമസ്തു വോ മനോയഥാ വ: സുസഹാസതി
ഓം ശാന്തി: ശാന്തി: ശാന്തി:

അർത്ഥം:

എല്ലാ അർത്ഥങ്ങളേയും വർഷിക്കുന്ന പ്രകാശരൂപിയായ ഈശ്വരാ, അങ്ങയുടെ പ്രകാശം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ആ അങ്ങ് ഞങ്ങൾക്ക് എല്ലാ സമ്പദ്‌ സമൃദ്ധിയെയും ഐശ്വര്യങ്ങളെയും തന്നനുഗ്രഹിച്ചാലും. നിങ്ങളെല്ലാവരും ഒന്നിച്ച് ചേരുവിൻ. പരസ്പരം സംസാരിക്കുവിൻ. (ആശയ വിനിമയം ചെയ്യുവിൻ) മഹസ്സുകളെ നല്ലവണ്ണം അറിയുവാൻ, ദേവന്മാർ പണ്ടുകാലത്ത് അവരുടെ പങ്കുകളെ ശരിക്കും മനസ്സിലാക്കി എങ്ങനെയാണോ പരസ്പരം സഹായിച്ച് പ്രവർത്തിച്ചത്, അതുപോലെ പ്രവർത്തിക്കുവിൻ. നിങ്ങളുടെ മുന്ത്രം ഒന്നായിരിക്കട്ടെ, (പൊതുവേയുള്ളതായിരിക്കട്ടെ) നിങ്ങൾക്ക് ഒരേ സഭ ( സംഘടന ഉണ്ടാകട്ടെ) നിങ്ങളുടെ വികാരവിചാരങ്ങൾ ഒന്നായി തീരട്ടെ. നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നു. അതുപോലെ തന്നെ ഒരേ ഹവി സ്സിനേയും ഹോമിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും, ഹൃദയങ്ങളും, മനസ്സുകളും ഒന്നായിത്തിരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനമായിതീരട്ടെ