അമൃത വചനങ്ങൾ - AMTRUTHA VAJANAM

 

"ഗോസ്വാമി തുളസീദാസ് പറഞ്ഞു"

രാമനെയും വൈദേഹിയെയും (അതായത് ഭക്തികേന്ദ്രത്തെ, അതായത് നാം ആരാധിക്കുകയും ഭക്തിയോടെ കാണുകയും ചെയ്യുന്ന ഈശ്വരനെ) സ്നേഹിക്കാതിരിക്കുകയും, ഭജിക്കുന്നതിൽ തടസംനില്‍ക്കുകയും ചെയ്യുന്നവര്‍ നമുക്കെത്രമാത്രം വേണ്ടപ്പെട്ടവരും ബന്ധുക്കളുമായിക്കൊള്ളട്ടെ അവരെ നമ്മള്‍ കടുത്തശത്രുക്കളായിത്തന്നെ പരിഗണിക്കണം.

-----------------------

"ചക്രവര്‍ത്തി അശോകന്‍ പറഞ്ഞു"

ധര്‍മം സ്രേഷ്ടമാകുന്നു. ധര്‍മത്തിന്റെ ഘടകങ്ങള്‍ എന്തെല്ലാമാണ്? പാപവര്‍ജനം, ശുഭാകര്‍മാനുഷ്ടാനം, ദയ, ദാനം, (ഔദാര്യം), സത്യം, ശുചിത്വം, ഇവതന്നെ. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും, ജലജന്തുകള്‍ക്കും പ്രാണരക്ഷ കൊടുക്കണം. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ സുകൃതികളാണ്.

-------------------------------------

"ആനിബസന്‍റ് പറഞ്ഞു"

ലോകത്തിലെ വിവിധ മതങ്ങളെ കുറിച്ച് ഏകദേശം 40 വര്‍ഷം അധ്യയനം നടത്തിയതില്‍ നിന്നും എനിക്ക് എത്തിച്ചേരാന്‍ സാധിച്ച നിഗമനം, ഹിന്ദുത്വത്തെ പോലെ പരിപുര്‍ണവും, ദാര്‍ശനികവും, ശാസ്ത്രിയവും, ആധ്യാത്മികവുമായ മറ്റൊന്നുംഈ ലോകത്തില്‍ ഇല്ല എന്നാണ്. ഹിന്ദുത്വത്തെ കുടാതെ ഭാരതത്തിനു ഭാവിയില്ല എന്നുപറഞ്ഞാല്‍ ആരും തെറ്റിധരിക്കരുത്. ഭാരത്തിന്‍റെ വേര് ആഴത്തില്‍ ഇറങ്ങിചെന്നിരികുന്നത് ഹിന്ദുത്വത്തില്‍ ആണ്. ഇതിനെ ഒഴിവാക്കിയാല്‍ ഭാരതം എന്ന മഹാവൃക്ഷം കടപുഴകി വിഴും. ഹിന്ദുത്വത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ തയാറായില്ലെങ്ങില്‍   പിന്നെ ആര് തയാറാകും? ഭാരത്തിന്‍റെ സല്‍പുത്രര്‍ ഹിന്ദുത്വത്തില്‍ വിശ്വസിചില്ലെങ്കിൽ അതിനെ പിന്നെ ആര് രക്ഷിക്കും? ഭാരതത്തിനു മാത്രമേ ഭാരതത്തെ രക്ഷിക്കാന്‍ കഴിയൂ. കാരണം ഭാരതവും ഹിന്ദുത്വവും ഒന്നുതന്നെയാണ്.

-----------------------------------

"പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ പറഞ്ഞു"

ഏകാത്മകമാണ്‌ ഭാരതീയ സംസ്കാരം. സൃഷ്ടിയിലെയും ജീവിതത്തിലെയും വൈവിധ്യങ്ങളുടെ ദൃശ്യഭേദങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ അന്തര്‍യാമിയായ ഏകതയെ കണ്ടത്തി അതില്‍ സമന്വയം ഉണ്ടാക്കുന്നു. പരസ്പരവിദ്വേഷത്തിൻ്റെയും സംഘര്‍ഷത്തിൻ്റെയും സ്ഥാനത്ത്‌ പരാശ്രയത്വത്തിൻ്റെയും പരസ്പരപൂരകതയുടെയും അനുകൂലതയുടെയും സഹകരണത്തിൻ്റെയും ആധാരത്തില്‍ സൃഷ്ടിയുടെ ക്രിയകളെക്കുറിച്ച്‌ ചിന്തിക്കുന്നു. ആ കാഴ്ചപ്പാട്‌ ഏകാംഗീകരണമോ, മതപരമോ, വര്‍ഗീയവാദപരമോ അല്ല. അത്‌ സര്‍വാംഗീണവും സര്‍വാത്മവാദിയും സര്‍വോല്‍ക്കൃഷ്ടവാദിയുമാണ്‌. ഏകാത്മകതയാണതിൻ്റെ അന്തഃസത്ത.

---------------------------------------