2023 ആഗസ്റ്റ് 4, വെള്ളി
ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഭൂമി ശ്രീകുരുംബ ദേവസ്വം വക എന്നാക്കി മാറ്റണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് ഒരു സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റിയ വിഷയത്തിൽ നേതൃത്വം കൊടുത്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ക്ഷേത്രസം രക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂരിലെ ഹൈ ന്ദവ സംഘടനകളുടെ ശക്ത മായ പ്രതിഷേധം മൂലം ആ വ്യക്തിയുടെ പേര് തിരുത്തി പുറമ്പോക്കും മറ്റിനങ്ങളും എന്നാക്കി എന്നാണ് അറി
യാൻ കഴിഞ്ഞത്. കൊടുങ്ങല്ലൂർ ഭഗവതി പുറമ്പോക്കിൽ ഇരിക്കേണ്ട അമ്മയാണോ എന്ന് ഭക്തജനങ്ങൾ തീരുമാനിക്കണം.
റവന്യൂ വകുപ്പിന്റെ ഈ ഗൂഢമായ നീക്കം അമ്മയുടെ ഭക്തന്മാർ ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് ക്ഷേത്രം മൂന്ന് സർവ്വേ നമ്പറുകളിലായി ഇരിക്കുന്ന പതിനൊന്നേക്കർ ഭൂമി എത്രയും വേഗം കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം വക എന്നാക്കി മാറ്റണം. അതിന് ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ കേരള ക്ഷേത്ര സംരക്ഷണ സമിതി തയ്യാറാകുമെന്നും സംസ്ഥാന അധ്യക്ഷൻ എം. മോഹനൻ പ്രസ്ഥാവിച്ചു.
.
24 ജൂലായ് 2022
*ഗുരുതിപ്പാല ശ്രീ പേരൂർക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണ ത്തോടനുമ്പന്ദിച്ച് സാമൂഹ്യാരാധനയും രാമായണ സത്സംഗവും SSLC, Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലിക ബാലൻമാരെ അനുമോദിക്കലും നടന്നു.*
രാഷ്ട്രീയ സ്വയം സേവക് സംഘം ഇരിഞ്ഞാലക്കുട ജില്ലാ സമ്പർക്ക പ്രമുഖ് ശ്രീ TK വേണുഗോപാൽ രാമായണ സദ്ദേശം നൽകി. കേരള ക്ഷേത്ര സംരക്ഷണ സമിതി ചാലക്കുടി താലൂക്ക് അദ്ധ്യക്ഷൻ ശ്രീ KN സുധൻ അവർകൾ SSLC ,Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലികാ ബാലൻ മാർക്ക് തുടർപഠനം ശോഭനമാക്കുവാനുള്ള നിർദ്ദേശങ്ങളും ആശംസകളും നൽകി. ക്ഷേത്രം പ്രസിഡൻറ് ശ്രീ VB തിലകൻ അവർകൾ പുനദ്ധാരണ നിധി ടോക്കൺ നറുക്കെടുപ്പ് വിജയി ശ്രീമതി ഗീതാ ബാലചന്ദ്രൻ ന് ദേവിയുടെ രൂപം ആലേഖനം ചെയ്ത് പൂജിച്ച സ്വർണ്ണ പതകം സമ്മാനിച്ചു.
2022 July 8
പഴൂക്കര ഗുരുതിപ്പാല
പേരൂർക്കാവ് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2022 ജൂലായ് 8 വെള്ളിയാഴ്ച്ച മിഥുനമാസ ചിത്തിര നാളിൽ പൂർവ്വാതികം ഭംഗിയായി ആചരിച്ചു.
തന്ത്രവിദ്യാപീഠം ബ്രഹ്മശ്രീ കാരണത്തുമന ശ്രീധരൻ തന്ത്രികളുടെ കർമ്മികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾ നടന്നു.
*ജൂലായ് 7ന് വൈകീട്ട് വാസ്തു പൂജ, തെക്കേക്കാവിൽ ഗുരുതി, ശുദ്ധി ക്രിയകൾ എന്നിവയോടു കൂടി പ്രതിഷ്ഠാദിന ചടങ്ങുകൾ ആരംഭിച്ചു.*
*ജൂലായ് 8 ന് നിർമ്മാല്യ ദർശ്ശനം, മഹാഗണപതി ഹോമം, കലശാഭിഷേകം, സർവ്വാലങ്കാര പൂജ, ശ്രീഭൂതബലിയും നടന്നു.തുടർന്നു നടന്ന അമൃത ഭോജനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.*
*ദേവീ പ്രീതികും ദേശത്തിന്റെ ഐക്യത്തിനും വേണ്ടി ഭക്തർ നടത്തുന്ന സാമൂഹ്യാരാധനക്കു ശേഷം വാദ്യ വിദ്യാപീഠം ചാലക്കുടി മഹേന്ദ്രസേനൻ അവറുകളുടെ ശിഷ്യരായ തട്ടകത്തെ ബാലിക ബാലൻമാരുടെ പഞ്ചാരിമേളം അരങ്ങേറ്റം പ്രതിഷ്ഠാദിന ചടങ്ങുകൾ ക്കെത്തിയവർക്ക് വാദ്യ വിരുന്നൊരുക്കി.*
*കേരള ക്ഷേത്ര സംരക്ഷണ സമിതി പേരൂർക്കാവ് ശാഖയുടെ ആഭിമുഖ്യത്തിൽ വാദ്യകലാകാരൻമാർക്ക് സനേഹോപഹാരങ്ങൾ നൽകി.*
*പ്രതിഷ്ഠാദിനം പ്രൗഢഗംഭീരമാക്കാൻ തന മന ധന സഹകരിച്ച ഏവർക്കും പേരൂക്കാവ് ക്ഷേത്ര സംരക്ഷണ സമിതി കൃതജ്ഞത അറീച്ചു.*
.....................
...................................
കേരള ക്ഷേത്ര സംരക്ഷണ സമിതി ഇരിഞാലക്കുട ജില്ലാ സമ്മേളനം 26-6-2022 ഞായറാഴ്ച ചാലക്കുടി പതജ്ഞലി ഹാളിൽ വച്ച് നടന്നു. സമ്മേളനം ജഗത്ഗുരു ട്രസ്റ്റ് കൺവിനർ ശ്രീ പത്മനാഭസ്വാമി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രി എം മോഹനൻ , സംസ്ഥാന ദേവസ്വം സെക്രട്ടറി ശ്രീ ജഗന്നിവാസൻ ജി,
പ്രസിഡന്റ് ശ്രീ. Pk. സുബ്രമണ്യൻ, ജില്ലാ സെക്രട്ടറി ശ്രീ. മനോജ്, ജില്ലാ മാതൃ സമിതി പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.
------------------------------------------------------------
---------------------------------------------------------------
05th June 2022
5th June 2022, Sunday
കേരള ക്ഷേത്രസംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം കൊടുങ്ങല്ലൂർ പണി ക്കേഴ്സ് ഹാളിൽ നടന്നു.
28th April 2022
*പൂജാപഠനം* 2022
പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു.
ആചാര്യനായ മാധവജിയാൽ സംഘടിപ്പിക്കപ്പെട്ടതും, ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നത് എന്ന തത്വം സമൂഹത്തിൽ പ്രാവർത്തികമാക്കാൻ പ്രഖ്യാപിക്കപ്പെട്ടതുമായ പാലിയം വിളംബരത്തിൻ്റെ ആവിഷ്ക്കാരത്തിനായി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാഗമായി ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സനാതത ധർമ്മവിദ്യാപീഠത്തിൽ പൂജാ പ0നത്തിൻ്റെ ക്ലാസ്സുകൾ ആരംഭിക്കുന്നു. പൂജ പഠിക്കാൻ താല്പര്യമുള്ള, ഹിന്ദു മതത്തിലെ ഏതു ജാതിയിലുള്ളവർക്കും സ്ത്രീ പുരുഷ ഭേദമന്യേ പഠിക്കാൻ അവസരമൊരുക്കുന്നു. താല്പര്യമുള്ളവർ സമിതി ഓഫീസുമായോ, 9447419851 എന്ന നമ്പറുമായോ ബന്ധപ്പെടുക.
രവി ആണികുളങ്ങര
സെക്രട്ടറി
സനാതന ധർമ്മവിദ്യാപീഠം
ചാലക്കുടി
-----------------------------------------------------
28th April 2022
*"ദേവഭൂമി ദേവന്, ക്ഷേത്ര ഭരണം വിശ്വാസികൾക്ക്"*
ക്ഷേത്ര ഭൂമികൾക്ക് അനധികൃതമായി പട്ടയം നൽകാനുള്ള സർക്കാർ ശ്രമത്തിനെതിരെ മലപ്പുറത്ത് ഇന്ന് നടന്ന ഭക്തജന കൺവെൻഷൻ സംപൂജ്യ സത്സ്വരൂപാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്തു.
ശ്രീ എൻ. എം കദംബൻ നമ്പൂതിരിപ്പാട് ( ജില്ലാ സംഘജാലക്) ശ്രീ എം. മോഹൻ (കേരള ക്ഷേത്രസംരക്ഷണ സമിതി - സംസ്ഥാന അദ്ധ്യക്ഷൻ) ശ്രീമതി കെ. പി ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി - സംസ്ഥാന അദ്ധ്യക്ഷ) ശ്രീ എം .കെ അരവിന്ദാക്ഷൻ (സംസ്ഥാന ജനറൽ സെക്രട്ടറി - അയ്യപ്പസേവാ സമാജം) തുടങ്ങി വിവിധ സംഘടനാ, ക്ഷേത്ര ഭാരവാഹികൾ പങ്കെടുത്തു.
-------------------------------------------------
കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം
പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ
1197മേടം 10 (2022ഏപ്രിൽ 23 ) ഞായറാഴ്ച
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്നം താന്ത്രിക ഗവേഷണ കേന്ദ്രം കാരണത്തുമന ശ്രീധരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ ദേശഗുരുതി നടന്നു.
ദീപാരാധനയ്ക്കു ശേഷം തെക്കേക്കാവിൽ നിന്നും എഴുന്നള്ളിച്ച് ഗുരുതിപ്പാല പാലമരച്ചുവട്ടിൽ നടക്കുന്ന ഈ കർമ്മം രാത്രി 10 മണിവരെ നീണ്ടുനിന്നു. തട്ടകത്തെ ഭവനങ്ങളിലെ മുഴുവൻ കുടുംബങ്ങളും പങ്കെടുത്തു.
....................
30th July 2020
ശ്രീരാമ ക്ഷേത്ര ഭൂമിപൂജ; ശിലാസ്ഥാപനകർമ്മം; ആഗസ്റ്റ് അഞ്ച്; ദേശീയ സ്വാഭിമാനദിനം; കേരള ക്ഷേത്ര സംരക്ഷണ സമിതി
അഞ്ചിന് വൈകിട്ട് 6.30ന് ക്ഷേത്രങ്ങളും വീടുകളും ദീപാലംകൃതമാക്കി ശ്രീരാമ സ്തുതിയോടെ, രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയായി രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ പ്രാര്‍ത്ഥിക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാവണം ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങള്‍ തെളിയിക്കേണ്ടത്. രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ നാനാജാതി മതസ്ഥരും പ്രതിജ്ഞയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
9th June 2020
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ചാലക്കുടി താലൂക്ക് ക്ഷേത്ര ഭദ്രത പദ്ധതി ഉദ്ഘാടനവും മാധവ്ജി അനുസ്മരണവും വടമ മാധവാമൃതത്തിൽ ബ്രഹ്മശ്രീ പാമ്പുമേക്കാട് ജാതവേദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ താലൂക്ക് സേവാപ്രമുഖ് ശ്രീ സുരേഷ് സ്വാഗതം ആശംസിക്കുകയും രാഷ്ട്രീയസ്വയം സേവകസംഘം
അന്നമനട ഖണ്ഡ് സംഘചാലക് ശ്രീ വിദ്യാധരൻ അവർകൾ അധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി ശ്രീ മനോജ് മാധവ്ജി അനുസ്മരണത്തോടനുബന്ധിച്ച് സംസാരിക്കുകയുണ്ടായി. മാള, കുഴൂർ, പഞ്ചായത്തുകളിലെ ക്ഷേത്രങ്ങൾക്ക്, ക്ഷേത്ര ഭദ്രതാ പദ്ധതിയുടെ ഭാഗമായി ദേവനൊരു കിഴി സമർപ്പണവും ഉദ്ഘാടകൻ നടത്തുകയുണ്ടായി.
സനാതന ധർമ്മവിദ്യാപീഠം
7th May 2020
പ്രതിഷേധ ദിനം ..
(7/5/20)രാവിലെ 10മണി മുതൽ 11വരെ ...കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ...
ഗുരൂവായൂർ ക്ഷേത്ര ഫണ്ട് ദുർവിനിയോഗം നടത്തിയതിലും ഭഗവാന്റെ സ്വത്ത് ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ മത സമുദായത്തിലും പെട്ടവർക്കും അവകാശമുണ്ട് എന്ന് ഗുരുവായൂർ ദേവസ്വം പ്രെസിഡണ്ടിന്റെ ധാർഷ്ട്യ നിലപാടിനെതിരെയും പ്രതിഷേധിക്കുന്നു ...
കേരള ക്ഷേത്രസംരക്ഷണ സമിതി ,ഹിന്ദു ഐക്യ വേദി ,വിശ്വഹിന്ദു പരിഷദ് എന്നി സംഘടനകൾ സംയുക്തമായി കൊറോണ കാലത്തെ നിയമങ്ങൾ പാലിച്ചു കൊണ്ട് ധർണ്ണ നടത്തുന്നു ...
എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു ...
കെ .നാരായണൻ കുട്ടി
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള ക്ഷേത്രസംരക്ഷണ സമിതി ...
ശ്രീ ശങ്കര ജയന്തി
ശ്രീ ശങ്കര ജയന്തി ദിനത്തിൽ (28-4-2020)വൈകീട്ട് 6.30നു എല്ലാ കുടുംബങ്ങളും പൂജാ മുറിയിലോ നാമജപം നടത്തുന്നിടത്തോ ഒന്നിച്ചിരുന്നു ദീപം തെളിയിച്ചു പുഷ്പാർച്ചനയും ചെയ്തു ശ്രീ ശങ്കര സ്തോത്രങ്ങൾ ചൊല്ലുകയും ഒടുവിൽ ആരതി ചെയ്തു ശാന്തി മന്ത്രം ചൊല്ലി പിരിയാം.എല്ലാ പഞ്ചായത്തിലും പരിപാടി നടന്നുവെന്ന് ഉറപ്പു വരുത്തുക .
അന്നേ ദിവസം വൈകീട്ട് 4 മണിക്ക് ജനം ടി വി യിൽ പൂജനീയ ചിദാനന്ദപുരി സ്വാമികളുടെ ശ്രീ ശങ്കര ജയന്തി സന്ദേശം ശ്രവിക്കാം.
23-12-2019 MONDAY
22-12-2019 SUNDAY
20 November 2019
ശബരിമലയുടെ വികസനത്തില്‍ കേരള സര്‍ക്കാര്‍ വീഴ്ചവരുത്തി; 192.21 കോടി രൂപ അനുവദിച്ചിട്ടും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയില്ല; വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍
ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി ആയിട്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി പ്ലാനുകള്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.
സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സന്നിധാനത്തില്‍ 3290.46 ലക്ഷം, പമ്പയില്‍ 3296.52 ലക്ഷം, സന്നിധാനത്തേക്കുളള പാതയില്‍ 2655.63 ലക്ഷം, എരുമേലിയില്‍ 280.18 ലക്ഷം രൂപയുടെയും ഉള്‍പ്പെടെ 92.42 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
20 November 2019
ശബരിമല മാസ്റ്റര്‍ പ്ലാന്‍ കേന്ദ്ര ഉന്നതാധികാര സംഘമെത്തി
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഉന്നതാധികാര സംഘമെത്തി. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും, വനഭൂമിയുടെ ലഭ്യതയും വിലയിരുത്താനാണ് പമ്പ-ശബരിമല യാത്രയ്ക്കിടെ കേന്ദ്ര എംപവര്‍ കമ്മിറ്റി എരുമേലിയിലെത്തിയത്.
പാര്‍ക്കിങ്, ശൗചാലയം, വിരിപ്പന്തല്‍, കുളിക്കടവ്, പേട്ടതുള്ളാനുള്ള സൗകര്യം, ആശുപത്രി സേവനം, കുടിവെള്ളം, ഗതാഗതസൗകര്യം, മാലിന്യസംസ്‌ക്കരണം, റോഡുകളുടെ നവീകരണമടക്കം ശബരിമല മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കാനുള്ള രൂപരേഖകളും സംഘം പരിശോധിച്ചു.
രാവിലെ എരുമേലിയിലെത്തിയ സംഘം എരുമേലിയിലെ വിവിധ സ്ഥലങ്ങളും അഴുത-കാളകെട്ടിയും സന്ദര്‍ശിച്ചു. എംപവര്‍ കമ്മിറ്റി ചെയര്‍മാന്‍ അമര്‍നാഥ ഷെട്ടി, മാസ്റ്റര്‍ പ്ലാന്‍ സിഇസി പി.വി. ജയകൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി മഹേന്ദ്ര വ്യാസ്, അമിക്കസ് ക്യൂറി എഡിഎം റാവു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, അംഗം ശങ്കര്‍ദാസ്, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ ബി. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
20 November 2019
ശബരിമലയില്‍ പ്രത്യേക നിയമം വേണമെന്ന് ഉറച്ച് സുപ്രീം കോടതി; ജനുവരി മധ്യത്തോടെ നിയമത്തിന്റെ കരട് ഹാജരാക്കണം; സമയം നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യവും തള്ളി
ശബരിമലയില്‍ പ്രത്യേക നിയമം വേണമെന്ന് ഉറച്ച് സുപ്രീം കോടതി. തിരുപ്പതി, ഗുരുവായൂര്‍ മോഡലില്‍ പ്രത്യേക ബോര്‍ഡ് ശബരിമലയ്ക്കും രൂപീകരിച്ചൂടെ എന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജനുവരി മൂന്നാം ആഴ്ചയ്ക്കകം നിയമത്തിന്റെ കരട് ഹാജരാക്കാനും നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ ഉത്സവകാലമാണെന്നും സമയം നീട്ടി നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഉത്സവവും നിയമനിര്‍മാണവും തമ്മില്‍ എന്തു ബന്ധമെന്നും കോടതി ചോദിച്ചു.
യുവതി പ്രവേശനത്തിലു എല്ലാ ക്ഷേത്രങ്ങളുടെ ഭരണത്തിനു നിയമനത്തിനും ഒരു ബോര്‍ഡ് എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു പന്തളം കൊട്ടാരം സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണിക്കവേയാണു ശബരിമയില്‍ സുപ്രീംകോടതി അതിസുപ്രധാന നിരീക്ഷണം നടത്തിയത്. അമ്പതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷതോറും എത്തുന്ന ശബരിമലയ്ക്കായി എന്തുകൊണ്ടാണ് പ്രത്യേക നിയമനിര്‍മാണം നടത്താത്തതെന്നാണു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ലിംഗസമത്വമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും യുവതികള്‍ക്കും ക്ഷേത്രങ്ങളില്‍ നിയമനം നല്‍കണം എന്ന ലക്ഷ്യത്തോടെയാണു ബോര്‍ഡ് രൂപീകരണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് രമണ ഇടപെട്ടത്. ശബരിമലയെ എല്ലാ ക്ഷേത്രങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യുമെന്ന് ജസ്റ്റിസ്. യുവതി പ്രവേശന പ്രശ്‌നം വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുകയല്ലേ എന്നും യുവതികളെ പ്രവേശിപ്പിക്കരുത് എന്നാണ് വിധി എങ്കില്‍ ദേവസ്വം ബോര്‍ഡ് എങ്ങനെ യുവതികളെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.
ഇതോടെ, ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ വെട്ടിലായി. ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായ താരതമ്യം ചെയ്യരുതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ എന്തുനിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. യുവതി പ്രവേശനവിധി വന്നയുടന്‍ വിധി നടപ്പാക്കാനും വനിത മതില്‍ അടക്കം നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്നതാണ് സിപിഎം. ലിംഗസമത്വത്തിന്റെ പേരില്‍ വിശ്വാസം ഹനിക്കാനുള്ള നീക്കം വന്‍പ്രതിഷേധത്തിലേക്ക് വഴിമാറുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടുകയും ചെയ്തതോടെ വിഷയത്തില്‍ സിപിഎം മലക്കംമറിഞ്ഞിരുന്നു. കേസ് വിശാല ബെഞ്ചിനു വിട്ടതോടെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ ഇടപെട്ട് തടയുകയും ചെയ്തു. വിധി ഏതായായും നടപ്പാക്കും എന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രത്യേക നിയമനിര്‍മാണത്തിലേക്ക് കടക്കുമോ എന്നതും നിര്‍ണായകമാണ്.
കേരള ക്ഷേത്ര സംരക്ഷണ സമിതി
2019 - 2020 വർഷത്തെ ഭാരവാഹികൾ
കൊടുങ്ങല്ലൂർ: 01.09.2019
കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂർ ജില്ലാ സമ്മേളനം 2019 സെപ്തംബർ 21,22 തിയ്യതികളിൽ (ശനി ഞായർ) കൊടുങ്ങല്ലൂർ പടിഞ്ഞാറേ നടയിലുള്ള പണിക്കേഴ്‌സ് ഹാളിൽ വച്ച് നടത്തുന്നു.
കൊച്ചി : 28.08.2019