ക്ഷേത്ര സംരക്ഷണ സമിതിയെ കുറിച്ച് സംപൂജ്യ സ്വാമി ചിദാനന്ദപുരി:
ഓരോ സമിതി പ്രവർത്തകനും ശാസ്ത്രത്തിന്റെ വ്യാഖ്യാനമായി മാറണം
വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതല്ല പ്രധാനം. നമ്മുടെ പ്രദേശത്തുള്ള ക്ഷേത്രങ്ങളിൽ നമുക്ക് മാതൃകയാക്കാൻ സാധിക്കലാണ് . ക്ഷേത്രത്തെ എതിർക്കുന്നവനും ഉള്ളു കൊണ്ട് ക്ഷേത്രത്തെ ആരാധിക്കുന്നവനാണ് . സമിതിയുടെ പ്രവർത്തനം അനുദിനം ഊർജജ്വസ്വലമാക്കേണ്ടതുണ്ട്. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ സന്തോഷപൂർവ്വം നമുക്ക് തിരിഞ്ഞു നോക്കാം. പക്ഷേ കാലം പുതിയ വെല്ലുവിളികളെ ഉയർത്തി കൊണ്ടിരിക്കുകയാണ്. ക്ഷേത്ര സംരക്ഷണം എന്നതിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത് സാമാജികമായ നവോത്ഥാനം തന്നെയാണ്. ക്ഷേത്രങ്ങളിൽ വരുന്ന സജ്ജനങ്ങൾക്ക് ശരിയായ ധാർമ്മിക അവബോധത്തെ നൽകി ഉറച്ച ഹൈന്ദവ സംസ്കൃതിയെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെയും പുന:സ്ഥാപിക്കുന്നതിലൂടെയും ഓരോ കാലഘട്ടത്തിലും വരുന്ന പ്രതിസന്ധികളെ യഥാസമയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലൂടെയും കൂടിയാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ദൗത്യം നിർവ്വഹിക്കുവാൻ കഴിയുക.