അനേകർക്ക നക്ഷത്ര കോടി പ്രപഞ്ചം
ഊരുകൂട്ടിയൊരാ ചിദാനന്ദനാദം
അനന്താദി മധ്യാത്മക സ്‌പന്ദമൂലം
നമിപ്പൂ സദാ ദിവ്യമോങ്കാര മന്ത്ര൦
ഒരേ ബിന്ദുവിൻ മാന സങ്കൽപ്പരേഖ
പ്രകാശങ്ങളിൽ പള്ളികൊള്ളുന്ന ദേവൻ
സമർപ്പിക്ക കണ്ണീർകണങ്ങൾ നനയ്ക്കും
മനോ ബുദ്ധ്യഹം തതത്ത്വമക്കാൽ ചുവട്ടിൽ
ഇതേ താൻ സമുത്ക്കർഷ ശ്രേയോ നിദാനം
പുമർത്ഥങ്ങൾ കൊയ്യുന്ന ക്ഷേത്രം പുരാണം
ഇതാണിന്നു നമ്മൾക്കു ഗാത്രപ്രതീകം
സമൂഹാത്മചൈതന്യ സംസ്കാരകേന്ദ്രം
സാദാ രക്ഷണം നമ്മൾ ചെയ്യും ചരിത്രം
സവിശ്വാസമേല്പ്പിരി ദേവ ധാമം
സമാഹ്യത്യമായൊരാ ഖണ്ഡേക്യശക്തി
സമാർജിച്ചു നാം പൂകിടും കാര്യസിദ്ധി
ശരത്ചന്ദ്ര ഫലാർക്ക ജ്യോതിർഭുജംഗം
ധരിച്ചാ സഹസ്രാര കൈലാസ മദ്ധ്യേ
സദാ ശക്തിയോടത്തുവാഴും ത്രിനേത്രൻ
നമുക്കേകിടട്ടെ എന്നുമേ കർമ്മബോധം
ഹിന്ദു ധർമ്മ കീ ജയ്.