SAMOOHYARADHANA KRAMAM - സാമൂഹ്യരാധനാ ക്രമം

സാമൂഹികമായ അനൈക്യവും സംഘടിത ബോധമില്ലായ്മയും ഹിന്ദു സമാജത്തിന്റെയും ക്ഷേത്രത്തിന്റെയും വിനാശത്തിന് കാരണമായിട്ടുണ്ട് എന്ന തിരിച്ചറിവിൽ നിന്നുമാണ് സാമൂഹ്യാരാധന എന്ന പരിപാടി ഉരുത്തിരിഞ്ഞു വന്നത്. ഭക്തജനങ്ങൾ ഒറ്റ തിരിഞ്ഞ് ആരാധന നടത്തുന്നിന് പകരം കൂട്ടമായി ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടി പരിവരിയായി അച്ചടക്കത്തോടെ നാമം ജപിച്ചു കൊണ്ട് ക്ഷേത്ര ദേവനെ (ദേവിയെ) പ്രദക്ഷിണം ചെയ്ത് മന്ത്രകീർത്തനം  ചൊല്ലി  ഐകമത്യസൂക്തമാലപിച്ച് പ്രസാദം സ്വീകരിച്ച് പിരിഞ്ഞു പോകുന്ന സമ്പ്രദായമാണ് സാമൂഹ്യാരാധന. വ്യക്തികളുടെയും സമാജത്തിന്റെ അദ്ധ്യാത്മികവും സാമൂഹികവുമായ ഉത്കർഷത്തിന് ഇത് സഹായകമാകുന്നു. ക്ഷേത്രസംരക്ഷണത്തിനും ക്ഷേത്ര ചൈതന്യത്തിന്റെ വർദ്ധനവിനും സാമൂഹികമായ ആരാധന ഗുണകരമാണ്.

ആദ്യം ക്ഷേത്രത്തിനു മുൻപിൽ രണ്ട് വരിയായി നിൽക്കുക, അതിനു ശേഷം

മുന്ന് പ്രാവിശ്യം ഓംകാരം മുഴക്കുക,

സമിതി പ്രാർത്ഥന, ഗുരു നാമം, ഗണപതി നാമം, ശിവ നാമം , സരസ്വതി നാമം എന്നിവ  ചൊല്ലുക. അതിന് ശേഷം ഏതു പ്രതിഷ്ടയാണോ ആ ദേവന്റെയോ ദേവിയുടെയോ നാമങ്ങൾ ചൊല്ലി ക്ഷേത്രത്തിനു വലം വക്കുക.

എല്ലാവരും  വരിവരിയായി കൈകൾ കൂപ്പി മനസ്സിൽ പ്രതിഷ്ഠാ മൂർത്തിയെ മനസ്സിൽ കണ്ടുകൊണ്ടു വേണം ക്ഷേത്രത്തിന് വലം വെക്കേണ്ടത്.

തിരുച്ചു വന്നതിനു ശേഷം സ്വസ്തി മന്ത്രo , പൂർണ്ണ മന്ത്രo, ശാന്തി  മന്ത്രo, ഐകമത്യസൂക്തം, ക്ഷമാപണ മന്ത്രo, സമർപ്പണ മന്ത്രo  ചൊല്ലി അവസാനിപ്പിക്കുക

----------------------------------------

ആദ്യം ക്ഷേത്രത്തിനു മുൻപിൽ രണ്ട് വരിയായി നിൽക്കുക, അതിനു ശേഷം

മുന്ന് പ്രാവിശ്യം ഓംകാരം മുഴക്കുക,


സമിതി പ്രാർത്ഥന 

അനേകർക്ക നക്ഷത്ര കോടി പ്രപഞ്ചം 

ഊരുകൂട്ടിയൊരാ ചിദാനന്ദനാദം 

അനന്താദി മധ്യാത്മക സ്‌പന്ദമൂലം 

നമിപ്പൂ സദാ ദിവ്യമോങ്കാര മന്ത്ര൦ 


ഒരേ ബിന്ദുവിൻ മാന സങ്കൽപ്പരേഖ 

പ്രകാശങ്ങളിൽ പള്ളികൊള്ളുന്ന ദേവൻ 

സമർപ്പിക്ക കണ്ണീർകണങ്ങൾ നനയ്ക്കും 

മനോ ബുദ്ധ്യഹം തതത്ത്വമക്കാൽ ചുവട്ടിൽ 


ഇതേ താൻ സമുത്ക്കർഷ ശ്രേയോ നിദാനം 

പുമർത്ഥങ്ങൾ കൊയ്യുന്ന ക്ഷേത്രം പുരാണം 

ഇതാണിന്നു നമ്മൾക്കു ഗാത്രപ്രതീകം 

സമൂഹാത്മചൈതന്യ സംസ്കാരകേന്ദ്രം 


സാദാ രക്ഷണം നമ്മൾ ചെയ്യും ചരിത്രം 

സവിശ്വാസമേല്പ്പിരി ദേവ ധാമം 

സമാഹ്യത്യമായൊരാ ഖണ്ഡേക്യശക്തി 

സമാർജിച്ചു നാം പൂകിടും കാര്യസിദ്ധി 


ശരത്ചന്ദ്ര ഫലാർക്ക ജ്യോതിർഭുജംഗം 

ധരിച്ചാ സഹസ്രാര കൈലാസ മദ്ധ്യേ 

സദാ ശക്തിയോടത്തുവാഴും ത്രിനേത്രൻ 

നമുക്കേകിടട്ടെ എന്നുമേ കർമ്മബോധം 

ഹിന്ദു ധർമ്മ കീ ജയ്.


ആചാര്യ ധ്യാനം

അചാര്യം മാധവം യോഗ:

സാധന മാർഗ്ഗ ദേശികം 

വന്ദേഹം ക്ഷേത്ര സങ്കല്പ 

നിഗമാർത്ഥ നിദർശകം 


ഗുരു ധ്യാനം 

ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു 

ഗുരുര്‍ദേവോ മഹേശ്വരാ

ഗുരു സാക്ഷാല്‍ പരബ്രഹ്മാ 

തസ്‌മൈ ശ്രീ ഗുരവേ നമഃ 


ഗണപതി ധ്യാനം 

ഗജാനനം ഭൂതഗണാധി സേവിതം

കപിത്ഥജം ഭൂഫലസാരഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം

നമാമി വിഘ്നേശ്വരപാദപങ്കജം


ശിവ ധ്യാനം 

ശിവം ശിവകരം ശാന്തം 

ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗ പ്രണേതാരം 

പ്രണതോസ്മി സദാശിവം


വിഷ്‌ണു ധ്യാനം 

ഓം ശാന്താകാരം ഭുജഗശയനം 

പത്മനാഭം സുരേശം 

വിശ്വാധാരം ഗഗന സദൃശം 

മേഘ വർണ്ണം ശുഭാഗം 

ലക്ഷ്‌മികാന്തം കമലനയനം 

യോഗിഭിർ ധ്യാനഗമ്യം 

വന്ദേ  വിഷ്ണും ഭവ ഭയഹരം 

സർവ്വ ലോകൈക നാദം 


സരസ്വതി ധ്യാനം 

സരസ്വതീ നമസ്തുഭ്യം 

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി 

സിദ്ധിര്‍ഭവതുമേ സദാ


അതിന് ശേഷം ഏതു പ്രതിഷ്ടയാണോ ക്ഷേത്രത്തിൽ ഉള്ളത് ആ ദേവന്റെയോ ദേവിയുടെയോ നാമങ്ങൾ ചൊല്ലി ക്ഷേത്രത്തിനു വലം വക്കുക..

തിരുച്ചു വന്നതിനു ശേഷം സ്വസ്തി മന്ത്രo , പൂർണ്ണ മന്ത്രo, ശാന്തി  മന്ത്രo, ഐകമത്യസൂക്തം, ക്ഷമാപണ മന്ത്രo, സമർപ്പണ മന്ത്രo  ചൊല്ലി അവസാനിപ്പിക്കുക


സ്വസ്തി മന്ത്രം

ഓം സ്വസ്തി പ്രജാഭ്യാം പരിപാലയന്താം

ന്യായേന മാർഗ്ഗേണ മഹീം മഹീശാ:

ഗോബ്രാഹ്മണേഭ്യാം ശുഭമസ്തു: നിത്യം

ലോകാ: സമസ്താ : സുഖിനോ ഭവന്തു:


പൂർണ്ണമന്ത്രം

ഓം പൂർണ്ണമദ: പൂർണ്ണമിദം

പൂർണ്ണാത് പൂർണ്ണ മുദച്യതേ

പൂർണ്ണസ്യ പൂർണ്ണമാദായ

പൂർണ്ണമേ വാ/വശിഷ്യതേ


ശാന്തിമന്ത്രം

ഓം സഹനാ വവതു സഹനൗ ഭുനക്തു

സഹവീര്യം കരവാവഹൈ

തേജസ്വിനാ / വധീതമസ്തുമാ

വിദ്വിഷാവഹൈ


ഐകമത്യ സുക്തം

ഓം സം സമിദ്യുവസേ

വൃഷന്നഗ്നേ 

വിശ്വാന്ന്യര്യആ

ഇളസ്പദേ 

സമിദ്ധ്യസേ 

സനോ വസൂന്യാഭര

സംഗച്ഛധ്വം സംവദധ്വം 

സംവോ മനാംസി ജാനതാം

ദേവാഭാഗം യഥാപൂർവ്വേ 

സംഞ്ജാനാനാ ഉപാസതേ

സമാനോ മന്ത്രസ്സമിതിസ്സമാനി

സമാനം മനസ്സഹചിത്തമേഷാം

സമാനം മന്ത്രമഭിമന്ത്രയേവ: 

സമാനേനവോ ഹവിഷ്യാജൂഹോമി

സമാനീവ ആകുതി

സ്സമാനാഹൃദയാനി വ:

സമാനമസ്തുവോ മനോ

യഥാവ: സുസഹാസതി

ഓം ശാന്തി: ശാന്തി: ശാന്തി:


ക്ഷമാപണ മന്ത്രം

കരചരണ കൃതം വാ കായജം കർമ്മജം വാ

ശ്രവണ നയനജം വാ മാനസം വാ/പരാധം

വിഹിതമവിഹിതം വാ സർവ്വമേ തൽക്ഷമസ്വ

ജയ ജയ കരുണാബ്ധേ ശ്രീമഹാദേവി നമോ നമ:


സമർപ്പണമന്ത്രം

കായേന വാചാ മനസേന്ദ്രിയൈർവ്വാ

ബുദ്ധാത്മനാ വാ പ്രകൃതേ സ്വഭാവാത്

കരോമിയദ്യത് സകലം പരസ്മൈ

ജഗദംബികായേതി സമർപ്പയാമി